മംമ്തയുടെ പാട്ടിന് പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ ഗിറ്റാര്‍ വായന! പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!

By Desk

പാട്ടു പാടിയും ഗിറ്റാര്‍ വായിച്ചും സോഷ്യല്‍മീഡിയയില്‍ താരമാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. മഞ്ജു വാര്യരും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ പാടിയ ലാലോട്ടാ എന്ന ഗാനത്തിലൂടെയാണ് പ്രാര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. പാട്ടില്‍ മാത്രല്ല ഡബ്‌സ്മാഷിലും മിടുക്കിയാണ് ഈ കുഞ്ഞു താരം.

ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് പ്രാര്‍ത്ഥന. മംമ്ത മോഹന്‍ദാസ്‌ പാടിയ ഇംഗ്ലീഷ് ഗാനത്തിന് ഗിറ്റാര്‍ വായിച്ച പ്രാര്‍ത്ഥനയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. നിര്‍മ്മാതാവും എഴുത്തുകാരനുമായ ഷനീം സായിദാണ് വീഡിയോ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തും ഇളയമകള്‍ നക്ഷത്രയുമുണ്ട്. ഇന്ദ്രജിത്തിന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം മംമ്തയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഇതുപോലെ ഒത്തുകൂടിയിട്ട് വര്‍ഷങ്ങളായി, പക്ഷേ ഇപ്പോള്‍ എല്ലാം ഇന്നലെ പോലെ തോന്നുന്നു' എന്നാണ് ചിത്രത്തിനു താഴെ മംമ്ത കുറിച്ചിരിക്കുന്നത്.

prarthana indrajith

സുകുമാരന്റെയും മല്ലിക സുകുമാരന്റെയും കുടുംബത്തിലെ ആദ്യത്തെ കൊച്ചുമകളാണ് പ്രാര്‍ത്ഥന. പാത്തൂട്ടിയെന്നാണ് സ്‌നേഹത്തോടെ എല്ലാവരും പ്രാര്‍ത്ഥനയെ വിളിക്കുന്നത്.ഇതിനുമുമ്പും പ്രാര്‍ത്ഥനയുടെ പാട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മയും അഭിനയിച്ച യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന സിനിമയിലെ 'ചന്നാ മേരോ യാ മേരേ യാ' എന്ന ഗാനം ആലപിച്ചുകൊണ്ടുള്ള വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. മല്ലിക സുകുമാരന്‍ പൂര്‍ണിമയ്ക്ക് ഫിഷ് മോളി പാചകക്കൂട്ട് പറഞ്ഞുകൊടുക്കുമ്പോള്‍ പ്രാര്‍ത്ഥന ആലപിച്ച ലൈലാകമേ എന്ന പാട്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. താരകുടുംബത്തിലെ കുഞ്ഞുതാരം എന്നാണ് സിനിമയില്‍ അഭിനയിക്കുക എന്ന കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X