പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും പാത്തുവിന്റെ പുതിയ ഗാനം പുറത്ത്! ഏറ്റെടുത്ത് പ്രേക്ഷകര്‍

By Midhun Raj

വിനീത് ശ്രീനിവാസന്റെ നിര്‍മ്മാണത്തില്‍ അടുത്തിടെ റിലീസ് ചെയ്ത ഹിറ്റ് ചിത്രമാണ് ഹെലന്‍. അന്ന ബെന്‍ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമ കൂടിയാണ്. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്തത്. പ്രമേയപരപരമായും താരങ്ങളുടെ പ്രകടനംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

indrajith family

ഹെലന്‍ വിജയകരമായി മുന്നേറുന്നതിനിടെ സിനിമയിലെ ഒരു ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ചിത്രത്തില്‍ ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് പാടിയാരു ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. താരാപഥമാകെ എന്നു തുടങ്ങുന്ന ഗാനത്തിന് വീനിത് ശ്രീനിവാസന്‍ തന്നെയാണ് വരികള്‍ എഴുതിയിരിക്കുന്നത്.

അന്ന ബെന്നിന് പുറമെ ലാല്‍,നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹെലനില്‍ വിനീത് ശ്രീനിവാസനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ ഇറങ്ങിയ മികച്ച സര്‍വൈവല്‍ ത്രില്ലറുകളിലൊന്നായാണ് പ്രേക്ഷകര്‍ ഹെലനെ വിലയിരുത്തിയത്. ആനന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച സിനിമ കൂടിയാണ് ഹെലന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X