അനിയത്തിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് കൊടുത്ത് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്! വൈറല്‍ വീഡിയോ

By Prashant V R

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും ഇളയമകള്‍ നക്ഷത്രയുടെ ജന്മദിനം രണ്ട് ദിവസം മുന്‍പായിരുന്നു. നച്ചുവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും പിന്നാലെ നക്ഷത്രയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച ടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നക്ഷത്രയുടെയും അരങ്ങേറ്റം.

poornimaindajithfamily

Recommended Video

Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

പ്രാര്‍ത്ഥന പാട്ടിലും നച്ചു അഭിനയത്തിലുമാണ് തിളങ്ങിയത്. താരപുത്രിയുടെതായി മുന്‍പ് പുറത്തിറങ്ങിയ പാചക പരീക്ഷണ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു നക്ഷത്ര ഇന്ദ്രജിത്ത്.

അനിയത്തിയുടെ ജന്മദിനത്തില്‍ ചേച്ചി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നച്ചുവിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രാര്‍ത്ഥനയുടെ സമ്മാനം എത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്

പതിനൊന്നാം ജന്മദിനമായിരുന്നു നക്ഷത്ര രണ്ട് ദിവസം മുന്‍പ് ആഘോഷിച്ചത്. ലോക് ഡൗണ്‍ കാലത്ത് മക്കളുടെ വിശേഷങ്ങളും ഇന്ദ്രജിത്തും പൂര്‍ണിമയും പങ്കുവെച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റെത്. ഇന്ദ്രജിത്തും പൂര്‍ണിമയ്ക്കും പുറമെ പാത്തുവും നച്ചുവുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ലോക് ഡൗണ്‍ കാലത്ത് നച്ചു പാചകം ചെയ്യുന്നതിന്റെയും ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോയും പൂര്‍ണിമ നേരത്തെ പങ്കുവെച്ചിരുന്നു.

ഒരു മനോഹരമായ കേക്ക് ആയിരുന്നു ലോക് ഡൗണ്‍ കാലത്ത് മണിക്കൂറുകള്‍ എടുത്ത് നക്ഷത്ര ഉണ്ടാക്കിയിരുന്നത്. നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും തിളങ്ങിയിരുന്നു നടി. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണിമയുടെത്. കുട്ടികളുടെ കാര്യങ്ങളിലെല്ലാം വലിയ പിന്തുണയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും നല്‍കാറുളളത്. മുന്‍പ് പിന്നണി ഗായികയായി മൂത്ത മകള്‍ പ്രാര്‍ത്ഥനയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

വീഡിയോ

Read more about: poornima
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X