എന്റെ ജെയ്‌സണ്‍ മൊമോവയ്‌ക്കൊപ്പം! പൃഥ്വിയെ കെട്ടിപ്പിടിച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്
കുടുംബത്തിനൊപ്പമുളള പൃഥ്വിരാജ് സുകുമാരന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം തരംഗമായി മാറിയിരുന്നു. ആടുജീവിതം ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പെയാണ് ഇന്ദ്രജിത്തിന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടിയത്. ഇന്ദ്രനും പൃഥ്വിക്കുമൊപ്പം പൂര്‍ണിമ, സുപ്രിയ, പ്രാര്‍ത്ഥന, നക്ഷത്ര തുടങ്ങിയവരും ചിത്രങ്ങളില്‍ തിളങ്ങി. ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ ഇവരെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഷെയര്‍ ചെയ്തിരുന്നു.

ഇതില്‍ എറ്റവുമൊടുവിലായി ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന പങ്കുവെച്ചൊരു ചിത്രവും ശ്രദ്ധേയമായി മാറി. പൃഥ്വിരാജിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് പാത്തു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ക്ക് താരപുത്രി നല്‍കിയ അടിക്കുറിപ്പും വെെറലായിരുന്നു. എന്റെ ജെയ്‌സണ്‍ മൊമോവയ്‌ക്കൊപ്പം എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിക്കൊപ്പമുളള ചിത്രങ്ങള്‍ പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തത്.
പിന്നാലെ പ്രാര്‍ത്ഥന കുറിച്ചത് ശരിവെച്ചത് ആരാധകരും രംഗത്തെത്തി. പാത്തുവിന്റെ ഒരു വീഡിയോ പൃഥ്വിരാജും കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. സ്വന്തമായി കമ്പോസ് ചെയ്ത ഒരു ഗാനം ആലപിക്കുന്ന പ്രാര്‍ത്ഥനയുടെ വീഡിയോ ആണ് പൃഥ്വി പോസ്റ്റ് ചെയ്തത്. മലയാളത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്.


Click it and Unblock the Notifications