പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പമുളള മനോഹര ചിത്രങ്ങളുമായി പ്രാര്‍ത്ഥന, ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ്‌ ഇന്ദ്രജിത്തും പൂര്‍ണിമയും. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇന്ദ്രനും പൂര്‍ണിമയ്ക്കുമൊപ്പം മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്. പാത്തു പിന്നണി ഗായികയായും നച്ചു നര്‍ത്തകിയായും അഭിനേത്രിയായുമൊക്കെയാണ് തിളങ്ങിയത്. മക്കളുടെ വിശേഷങ്ങളെല്ലാം താരദമ്പതികള്‍ എപ്പോഴും പങ്കുവെക്കാറുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം പാത്തുവും നച്ചുവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട്.

indrajithfamily

അതേസമയം ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പമുളള പ്രാര്‍ത്ഥനയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം കെട്ടിപ്പിടിച്ചുനില്‍ക്കുന്ന മനോഹര ചിത്രങ്ങളാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ അച്ചമ്മ മല്ലികാ സുകുമാരനൊപ്പമുളള പ്രാര്‍ത്ഥനയുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്മൂക്കയ്‌ക്കൊപ്പമുളള ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രാര്‍ത്ഥന ജന്മദിനാശംസകള്‍ അറിയിച്ചത്.

മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ പാട്ടിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ ഗായികയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ചിത്രത്തിലെ ലാലേട്ടാ എന്ന തുടങ്ങുന്ന ഗാനമാണ് പാത്തുവിന്റെതായി തരംഗമായി മാറിയത്. കൂടാതെ ടിയാന്‍, കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന്‍ എന്നീ ചിത്രങ്ങളിലും പ്രാര്‍ത്ഥന പാടിയിരുന്നു. അടുത്തിടെയാണ് ഹിന്ദിയിലും പ്രാര്‍ത്ഥന ഇന്ദ്രജിത്ത് അരങ്ങേറ്റം കുറിച്ചത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത തായ്ഷിന് വേണ്ടി രേ ബാവ്രെ എന്ന പാട്ടാണ് പ്രാര്‍ത്ഥന പാടിയത്.

ഗോവിന്ദ് വസന്തയുടെ സംഗീതത്തിലാണ് താരപുത്രി ചിത്രത്തിന് വേണ്ടി പാടിയത്. കുട്ടികളുടെ കാര്യങ്ങളിലെല്ലാം വലിയ പിന്തുണയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും നല്‍കാറുളളത്. മുന്‍പ് നക്ഷത്രയുടെ പാചക പരീക്ഷണ വീഡിയോകളും പൂര്‍ണിമ പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ കാലവും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരകുടുംബം. നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ. നടിക്കൊപ്പം ഭര്‍ത്താവ് ഇന്ദ്രജിത്തും മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ്.

ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. വൈറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. പൂര്‍ണിമയ്‌ക്കൊപ്പം തന്നെ അനിയത്തി പ്രിയാ മോഹനും എല്ലാവര്‍ക്കും സുപരിചിതയാണ്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രിയാ മോഹന്‍ ശ്രദ്ധേയയായത്. വില്ലത്തി വേഷങ്ങളിലൂടെയായിരുന്നു പ്രിയ തിളങ്ങിയത്. മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഹാലാണ് പ്രിയയെ വിവാഹം കഴിച്ചത്.

Read more about: indrajith poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X