അച്ഛന് വേണ്ടി പാടിയ പ്രാര്‍ത്ഥനയുടെ പാട്ട് വൈറല്‍, ലാലേട്ടാ ലാ ലാ ലാ!
ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി മോഹന്‍ലാല്‍ എന്ന പേരില്‍ സിനിമ പുറത്തിറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. ടീസറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന് പ്രാര്‍ത്ഥനയുടെ ഗാനമാണ്. അച്ഛന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മകളുടെ പാട്ടുമുണ്ട്.
ഞാന്‍ ജനിച്ചന്നു മുതല്‍ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. തന്റെ സിനിമയ്ക്ക് വേണ്ടി മകള്‍ പാടിയതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ലുലുമാളില്‍ നടന്ന ടീസര്‍ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മോഹന്‍ലാലിന്റ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സേതുമാധവന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. പ്രാര്‍ത്ഥനയുടെ ഗാനത്തിന് ലഭിച്ച സ്വീകാര്യതയില്‍ അതീവ സന്തുഷ്ടരാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. ഫേസ്ബുക്കിലൂടെ ഇരുവരും ഈ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











