14 വർഷം കിട്ടാത്ത അംഗീകാരം കിട്ടിയത് ഡി 4 ഡാൻസിലൂടെ; റിയാലിറ്റി ഷോ യില്‍ വന്നതിനെ കുറിച്ച് പ്രസന്ന മാസ്റ്റർ
ഡാന്‍സ് കൊറിയോഗ്രാഫിയില്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ച താരമാണ് പ്രസന്ന മാസ്റ്റര്‍. വര്‍ഷങ്ങളോളം ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിച്ചെങ്കിലും റിയാലിറ്റി ഷോ യില്‍ വന്നതോടെയാണ് പുറംലോകം തന്നെ അറിഞ്ഞതെന്നാണ് താരം പറയുന്നത്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവായി വന്ന മൂന്ന് പേരില്‍ ഒരാള്‍ പ്രസന്നയാണ്. താന്‍ ആളുകള്‍ക്കിടയില്‍ പ്രശസ്തി നേടിയതിനെ കുറിച്ച് ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രസന്ന മാസ്റ്റര്‍ പറയുകയാണ്.
'ഞാന്‍ അറിയപ്പെടുന്ന കൊറിയോഗ്രാഫര്‍ ആയത് കൊണ്ട് ഇന്‍ഡസ്്ട്രിയില്‍ ഒത്തിരി ബഹുമാനം ലഭിച്ചിരുന്നു. അത് ആസ്വദിക്കുകയും ചെയ്തു. പക്ഷേ ആളുകള്‍ എന്നെ അറിഞ്ഞില്ല. സംസ്ഥാന അവാര്‍ഡുകള്‍ ഹാട്രിക് ആയി നേടിയ റെക്കോര്‍ഡും എനിക്കുണ്ട്. എന്നിട്ടും ആരും എന്റെ ഇന്റര്‍വ്യൂ എടുത്തില്ല. ഞാന്‍ റിയാലിറ്റി ഷോ യില്‍ പങ്കെടുത്ത് തുടങ്ങിയതോടെയാണ് ലോകം എന്നെ അറിഞ്ഞ് തുടങ്ങിയത്. പതിനാല് വര്‍ഷത്തോളം എനിക്ക് കിട്ടാത്ത അംഗീകാരം ഡി 4 ഡാന്‍സ് കഴിഞ്ഞപ്പോള്‍ എനിക്ക് ലഭിച്ചു. അതൊരു വലിയ മാറ്റമായിരുന്നു'.

അക്കാലത്ത് സോഷ്യല്‍ മീഡിയയിലെ ചെറുപ്പക്കാര്‍ മാത്രമല്ല കുടുംബ പ്രേക്ഷകരും പ്രത്യേകിച്ച് പ്രായമായ ആളുകളും എന്നെ ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ ഒത്തിരി ആളുകള്‍ ഓട്ടോഗ്രാഫിന് വേണ്ടി ദുല്‍ഖറിന് ചുറ്റും കൂടി. അതിപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. എന്നാല്‍ പ്രായമായൊരു അമ്മ എന്റെ അടുത്ത് വന്നു. എന്നിട്ട് മോനെ എന്ന് വിളിച്ചു. ദുല്‍ഖര്‍ അവര്‍ക്ക് ഒരു താരമായിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് നീയാണ് താരമെന്ന് പറഞ്ഞു. അതൊരു പരിശുദ്ധമായ ആനന്ദമായി തോന്നി.

ഡി ഫോര്‍ ഡാന്‍സിന്റെ പ്രൊഡ്യൂസര്‍ എന്നെ വിൡത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. പ്രിയാമണി ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. അന്നേരം ഞാന്‍ തന്നെ പ്രിയയെ വിളിച്ചു. 'കണ്ണാ, ഞാനുണ്ട്. നീ വാ, നമുക്ക് ഒന്നിച്ച് ചെയ്യാം' എന്ന് പറഞ്ഞു. ഞാനും പ്രിയയും തമ്മിലൊരു ബോണ്ട് ഉണ്ട്.
നീരവ് ഇന്‍ഡസ്ട്രിയ്ക്ക് പുതുമുഖമായിരുന്നു. അദ്ദേഹത്തിന് ഭാഷയുടെ പ്രശ്‌നങ്ങളും ഉണ്ടായി. എങ്കിലും അദ്ദേഹത്തെ കംഫര്‍ട്ട് ആക്കാന്‍ സാധിച്ചു. ഞങ്ങളുടെ കൂടെ ഗോവിന്ദ് പത്മസൂര്യയും ഉണ്ടായി.
ഒരു ശരാശരി പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വിധി ലളിതമായി പറയുക എന്നതായിരുന്നു എന്റെ ഡ്യൂട്ടി. ബാക്ക്ഫ്‌ളിപ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് സാധാരണക്കാരന് മനസിലാവുകയില്ല. അതിനാല്‍ ഫീഡ്ബാക്ക് മനസിലാക്കുക എന്നതായിരുന്നു എന്റെ ചുമതല. ഒരു പ്രകടനത്തിന് മാര്‍ക്ക് കുറച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ടത് എന്റെ കടമയാണെന്ന് കരുതി. ആളുകള്‍ എന്നെ സ്‌നേഹിച്ചത് അതുകൊണ്ടാണെന്ന് ഞാന്‍ കരുതുന്നു.. എന്നും പ്രസന്ന മാസ്റ്റര്‍ പറയുന്നു.


Click it and Unblock the Notifications