പൃഥ്വിരാജ് ഫാന്‍സിന് സന്തോഷിക്കാനുള്ള കാര്യങ്ങളുണ്ട്! ബ്രദേഴ്‌സ് ഡേയെക്കുറിച്ച് പ്രസന്ന പറഞ്ഞത്?
പൃഥ്വിരാജ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ബ്രദേഴ്‌സ് ഡേ. ലൂസിഫറിന് ശേഷം താരം അഭിനയിക്കുന്ന സിനിമയെന്ന നിലയില്‍ നേരത്തെ തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാഭവന്‍ ഷാജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജിനോട് സംസാരിച്ചത്. ഇത് ചേട്ടന്‍ തന്നെ സംവിധാനം ചെയ്യണമെന്നും അങ്ങനെയെങ്കില്‍ നായകനായി താനെത്തുമെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഈ ചിത്രത്തിലൂടെ പ്രസന്ന മലയാളത്തിലേക്ക് എത്തുകയാണ്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ പ്രസന്ന ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.
നേരത്തെ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് അത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു പ്രസന്ന പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഓണത്തിനാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ താന്‍ നേരത്തെ തന്നെ ശ്രദ്ധിക്കാറുണ്ടെന്നും ഏകദേശം ഒരേ സമയത്താണ് തങ്ങള്‍ സിനിമാജീവിതം ആരംഭിച്ചതെന്നും പ്രസന്ന പറയുന്നു.

പ്രകാശ് രാജുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും മൊഴിയുടെ സമയത്ത് പൃഥ്വിരാജിനെ പരിചയപ്പെട്ടിരുന്നുവെന്നും പ്രസന്ന പറയുന്നു. പൃഥ്വിരാജ് ഫാന്‍സിന് സന്തോഷിക്കാനുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലുണ്ടെന്നും താരം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആരാധകരാവട്ടെ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. അതിനിടയിലാണ് പ്രസന്നയുടെ സാക്ഷ്യപ്പെടുത്തലും എത്തിയത്.


Click it and Unblock the Notifications











