നീലത്താമരയിലേക്ക് ക്ഷണിച്ചിരുന്നു! മലയാളത്തിലേക്കുള്ള വരവിനെക്കുറിച്ച് പ്രസന്ന പറ‍ഞ്ഞത്?

പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്‌സ് ഡേയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ് പ്രസന്ന. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരത്തിന്‍രെ മലയാളം അരങ്ങേറ്റത്തില്‍ ആരാധകരും സന്തോഷത്തിലാണ്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലൂടെയാണ് പ്രസന്ന എത്തുന്നത്. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചും താരം നേരത്തെ എത്തിയിരുന്നു. മലയാള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള അവസരം തനിക്ക് നേരത്തെയും ലഭിച്ചിരുന്നുവെന്ന് പ്രസന്ന പറഞ്ഞിരുന്നു.

പ്രമാണിയെന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും ആ സമയത്ത് അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു. തമിഴ് സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അന്ന്. രണ്ട് മാസത്തോളമായുള്ള ചിത്രീകരണത്തിനായാണ് പോയത്. ഇത് കൂടാതെ ലാല്‍ ജോസ് ചിത്രമായ നീലത്താമരയിലേക്കും തന്നെ ക്ഷണിച്ചിരുന്നുവെന്നും പ്രസന്ന പറയുന്നു. ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു അത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പ്രസന്ന വിശേഷങ്ങള്‍ പങ്കുവെച്ചത്.

Prasanna

ലോഹിതദാസിന്‍രെ കസ്തൂരിമാന്‍ റീമേക്കില്‍ പ്രസന്ന അഭിനയിച്ചിരുന്നു. സിദ്ദിഖ് ചിത്രമായ സാധു മിറാണ്ടാലിലും താരം വേഷമിട്ടിരുന്നു. കാവ്യ മാധവനും നവ്യ നായര്‍ക്കുമൊപ്പമെല്ലാം താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പ്രസന്ന പറഞ്ഞിരുന്നു. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയായ ബ്രദേഴ്‌സ് ഡേയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓണത്തിന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X