ലാലേട്ടന്‍ പറയുന്നത് എപ്പോഴും പെര്‍ഫക്ട് ഒകെ ആയിരിക്കും, ആറാട്ട് ചിത്രീകരണ അനുഭവം പങ്കുവെച്ച് പ്രശാന്ത്

By Midhun Raj

മലയാളത്തിന്‌റെ നടനവിസ്മയം മോഹന്‍ലാലിന്റെ ജന്മദിന ആശംസാ പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. കംപ്ലീറ്റ് ആക്ടറിന്‌റെ അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരുന്നു. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. മോഹന്‍ലാല്‍ എന്ന മഹാനടനെ കുറിച്ചും അദ്ദേഹത്തിനൊപ്പമുളള അനുഭവങ്ങള്‍ പങ്കുവെച്ചുമൊക്കെയാണ് മിക്കവരും എത്തുന്നത്.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

അതേസമയം ആറാട്ട് എന്ന പുതിയ ചിത്രത്തില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ച അനുഭവം നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ പങ്കുവെച്ചിരുന്നു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ കുറിച്ച് നടന്‍ സംസാരിച്ചത്. ലാലേട്ടനെ കുറിച്ച് പറയുകയാണെങ്കില്‍ ആറാട്ട് എന്ന് സിനിമയില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിരുന്നു.

ലാലേട്ടന്‍ ഒരു സമയം പറഞ്ഞിട്ടുണ്ടെങ്കില്‍

ലാലേട്ടന്‍ ഒരു സമയം പറഞ്ഞിട്ടുണ്ടെങ്കില്‍ ആ സമയം ലാലേട്ടന്‍ ആ സെറ്റില്‍ ഉണ്ടാകും. നേരില്‍ കണ്ടപ്പോള്‍, നമ്മളൊക്കെ ഒരു സീന്‍ വായിച്ചിട്ട് ഇങ്ങനെ പറയണോ അങ്ങനെ പറയണോ എന്ന് പത്ത് പ്രാവശ്യം ചിന്തിക്കും. എന്നാല്‍ ലാലേട്ടന്‍ ഇങ്ങനെ നോക്കിയിട്ട് ആ ഡയലോഗ് പറയുന്ന മീറ്റര്‍ എന്നത് പെര്‍ഫെക്ടാണ്. പെര്‍ഫെക്ട് ഒകെ എന്ന് പറയുന്ന പോലാണ്.

പെര്‍ഫക്ട് മീറ്ററാണ് ലാലേട്ടന്റെ പരിപാടി

പെര്‍ഫക്ട് മീറ്ററാണ് ലാലേട്ടന്റെ പരിപാടി. പിന്നെ ഫൈറ്റ് സ്വീക്വന്‍സൊക്കെ ചെയ്യുമ്പോഴുളള അദ്ദേഹത്തിന്റെ രീതിയെ കുറിച്ചും പ്രശാന്ത് പറയുന്നു. ഇവരൊക്കെ വലിയ വലിയ താരങ്ങളാവുമ്പോള്‍ ഒരു ഷോട്ട് കഴിയുമ്പോ അതിന് ചുറ്റുമുളള ആള്‍ക്കാരെല്ലാം കൈയ്യടിക്കും ഇവരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയിട്ട്. ലാലേട്ടന്‍ ആണല്ലോ നമ്മുടെ സൂപ്പര്‍സ്റ്റാര്‍ ആണല്ലോ ഇങ്ങനെ ഒരു ഹെവി സ്‌ട്രെയിനുളള ഒരു സാധനം ചെയ്യുന്നത്.

റോപ്പില്‍ കേറി കറങ്ങി ഇങ്ങനെ കുത്തിനിന്ന്

റോപ്പില്‍ കേറി കറങ്ങി ഇങ്ങനെ കുത്തിനിന്ന് വീണ് എഴുന്നേറ്റ് തിരിഞ്ഞുനോക്കുമ്പോ എല്ലാവരും കൈയ്യടിക്കുവാണ് ഒകെ സാര്‍ എന്ന് പറഞ്ഞ്. പക്ഷേ ലാല്‍ സാര്‍ ആ കൈയ്യടിയില്‍ വീണുപോവുന്ന ഒരാളല്ല. ലാല്‍ സാര്‍ പോയി മോണിറ്ററില്‍ നോക്കിയിട്ട് നമുക്ക് ഒന്നുകൂടി പോവാം ഇത് ശരിയായിട്ടില്ല എന്ന് പറയും. അങ്ങനെ അദ്ദേഹം തലക്കുത്തനെ മറയുന്ന ഒരു സീന്‍ ആറാട്ടില് എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒരു പന്ത്രണ്ട് പതിനാല് പ്രാവശ്യം അദ്ദേഹം റിപീറ്റ് ചെയ്ത് ചെയ്തിട്ടുണ്ട്.

Recommended Video

Mohanlal Birthday Special Mashup
വേണമെങ്കില്‍ അദ്ദേഹത്തിന് പറയാം

വേണമെങ്കില്‍ അദ്ദേഹത്തിന് പറയാം അതുമതി എന്ന്. അതൊക്കെ നമുക്ക് സിജിയില്‍ അഡ്ജസ്റ്റ് ചെയ്യാമെന്ന്. എല്ലാ തരം ഓപ്ഷനുമുണ്ട്. പക്ഷെ ആ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിന് വേണ്ടി അദ്ദേഹം നിന്നിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന്‌റെ 100% നല്‍കി. അദ്ദേഹം അഭിനയിക്കാന്‍ വന്നിട്ടുണ്ടെങ്കില്‍ അത് ചെയ്യാന്‍ ബാധ്യസ്ഥനാണെങ്കില്‍ ലാലേട്ടന്‌ എല്ലാം ആവേശമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X