ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത ആളാണ് മമ്മൂക്ക, ഉളളില്‍ തോന്നുന്നത് എന്താണോ അത് പറയും

By Midhun Raj

മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ പ്രധാന റോളില്‍ എത്തിയ താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. മിനിസ്‌ക്രീന്‍ അവതാരകനായി തുടക്കമിട്ട നടന്‍ ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എറ്റവുമൊടുവിലായി ഓപ്പറേഷന്‍ ജാവ, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ സിനിമകളാണ് പ്രശാന്ത് അലക്‌സാണ്ടറിന്‌റെതായി പുറത്തിറങ്ങിയത്. അതേസമയം മമ്മൂക്കയ്‌ക്കൊപ്പമുളള അനുഭവം മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പങ്കുവെച്ചിരുന്നു.

ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത ആളാണ് അദ്ദേഹമെന്ന് പ്രശാന്ത് പറയുന്നു. മമ്മൂക്കയുടെ കൂടെ എല്ലാക്കാലത്തും അഭിനയിക്കുന്നത് ഭയങ്കര ആവേശം നല്‍കുന്നതും സന്തോഷം നല്‍കുന്നതുമായ ഒരു അനുഭവമാണ്. മധുരരാജയില്‍ ആണ് എനിക്ക് എറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് മമ്മൂക്കയുമായി പങ്കിടാന്‍ കഴിഞ്ഞത്.

എനിക്ക് കൂടൂതല്‍ പെര്‍ഫോമന്‍സ് ഉണ്ടായിരുന്ന

എനിക്ക് കൂടൂതല്‍ പെര്‍ഫോമന്‍സ് ഉണ്ടായിരുന്ന ഒരു സിനിമയായിരുന്നു മധുരരാജ. ഞാന് 2002ല്‍ ഒരു ടെലിവിഷന്‍ അവതാരകനായിട്ട് വന്ന ഒരു ആളാണ്. എഷ്യാനെറ്റില്‍ ഒരു പ്രോഗ്രാം അവതാരകനായിരുന്നു. അപ്പോ ആ സമയത്ത് ഒരു മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്യാന്‍ മമ്മൂക്ക എറണാകുളത്ത് വരുന്നുണ്ടെന്ന് അറിഞ്ഞു. അപ്പോള്‍ അന്നാണ് മമ്മൂക്കയെ ആദ്യമായാണ് നേരില്‍ കാണുന്നത്. അന്ന് ആ ഓഡിറ്റോറിയത്തിലെത്തി. അപ്പോള്‍ എഷ്യാനെറ്റായിരുന്നു പ്രോഗ്രാം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ എഷ്യാനെറ്റിലെ ഒരു അംഗമായിരുന്നത് കൊണ്ട് മമ്മൂക്ക വന്നപ്പോള്‍ എനിക്ക് സ്‌റ്റേജിന്‌റെ അടുത്ത് പോയി നില്‍ക്കാന്‍ പറ്റി.

അപ്പോ ഞാനെന്തോ ആവശ്യത്തിന്

അപ്പോ ഞാനെന്തോ ആവശ്യത്തിന് സ്‌റ്റേജിലേക്ക് കയറി തിരിച്ചിറങ്ങുമ്പോഴാണ് മമ്മൂക്കയെ സ്‌റ്റേജിലേക്ക് വിളിക്കുന്നത്,. അപ്പോ ഞാനത് കേട്ടില്ല. ഞാന്‍ സ്‌റ്റെപ്പില്‍ കൂടി കയറി ഇറങ്ങുമ്പോള്‍ മമ്മൂക്ക എന്റെ ഓപ്പോസിറ്റ് വന്നു. ഞാന്‍ പെട്ടെന്ന് മമ്മൂക്കയെ കണ്ട് അയ്യോ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ഒന്ന് നോക്കിയിട്ട് സ്‌റ്റെപ്പ് കയറിയിട്ട് അങ്ങ് പോയി. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയത ആല്‍ബത്തിന്‌റെ റിലീസായിരുന്നു അന്ന്. അപ്പോ അന്നാണ് മമ്മൂക്കയെ ഞാന്‍ ആദ്യമായിട്ട് കാണുന്നത്.

പിന്നീട് പട്ടാളം സിനിമയുടെ ലൊക്കേഷനില്‍

പിന്നീട് പട്ടാളം സിനിമയുടെ ലൊക്കേഷനില്‍ മമ്മൂക്കയെ പരിചയപ്പെടണമെന്ന ആഗ്രഹം ലാലുവേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌റെ അടുത്ത് എന്നെ പരിചയപ്പെടുത്തി,. അപ്പോ മമ്മൂക്ക എന്നെ നോക്കിയിട്ട് നമ്മള് കണ്ടിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അപ്പോ ഞാന്‍ പെട്ടെന്ന് കണ്ടിട്ടുണ്ടെന്നോ. എവിടെവെച്ച്. വിജയന്‌റെ പരിപാടിക്ക് നീ ഇല്ലാര്‍ന്നോ. അപ്പോ ഞാന്‍ വിചാരിച്ചു ആ ഇടയ്ക്കാണ് ഐഎംവിജയനും സിനിമാ താരങ്ങളും തമ്മിലുളള ഫുട്‌ബോള്‍ മാച്ച് നടന്നത്. അപ്പോള്‍ ഞാന്‍ എങ്ങാനും ആ ടീമിലുണ്ടെന്ന് കണ്ടിട്ടാണോ ഇങ്ങനെ പറഞ്ഞതെന്ന് തോന്നി.

അപ്പോ ഞാന്‍ പറഞ്ഞു അയ്യോ ഞാന്‍ വിജയന്‌റെ

അപ്പോ ഞാന്‍ പറഞ്ഞു അയ്യോ ഞാന്‍ വിജയന്‌റെ പ്രോഗ്രാമിന് ഇല്ലായിരുന്നു എന്ന്. നീ ഓഡിയോ റിലീസിന് ഇല്ലായിരുന്നോ എന്ന് മമ്മൂക്ക ചോദിച്ചു. അപ്പോ ഞാന്‍ പറഞ്ഞു ഉണ്ടായിരുന്നു. മമ്മൂക്ക നടന്നുപോയ ആ ഒറ്റപോക്കില് എന്നെ നോട്ട് ചെയ്‌തു. ഞാന്‍ വീണ്ടും പറഞ്ഞു ഉണ്ടായിരുന്നു. മറുപടിയായി ആ നിങ്ങളൊക്കെ മറക്കും നമ്മള് ചെറിയ ചെറിയ ആള്‍ക്കാരല്ലെ എന്ന് മമ്മൂക്ക പറഞ്ഞു.

നമ്മള് ചെറിയ ചെറിയ ആള്‍ക്കാര് നിങ്ങളൊക്കെ ഓര്‍ക്കും

നമ്മള് ചെറിയ ചെറിയ ആള്‍ക്കാര് നിങ്ങളെയൊക്കെ ഓര്‍ക്കുമെന്ന് മമ്മൂക്ക പറഞ്ഞു. അപ്പോ അദ്ദേഹത്തിന്‌റെ ഒരു ഓര്‍മ്മശക്തി, എന്നെ പോലൊരാള്‍ പാസിംഗിലൂടെ പോയപ്പോള്‍ അത് വരെ ഓര്‍ത്തെടുത്തു. പ്രശാന്ത് പറയുന്നു. അതൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണ്. പിന്നെ പളുങ്കിന്‌റെ ലൊക്കേഷനില് ഞങ്ങള് ഒരുമിച്ചഭിനയിക്കുമ്പോഴായിരുന്നു എന്റെ കല്യാണം. അന്ന് നിന്‌റെ കല്യാണം കഴിഞ്ഞല്ലോ നമ്മളെ ഒന്നും വിളിക്കില്ല അല്ലെ എന്ന് മമ്മൂക്ക ചോദിച്ചു.

മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍

മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത ആളാണ് മമ്മൂക്ക. മമ്മൂക്കയ്ക്ക് ഉളളില്‍ തോന്നുന്നത് എന്താണോ അത് പറയും. എന്ത് തോന്നുന്നോ അതുപോലെ പെരുമാറും. അതുപോലെ ചെയ്യുന്ന കാര്യവും അത് ഇടംകൈ ചെയ്യുമ്പോള്‍ വലംകൈ അറിയാതെ നോക്കുകയും ചെയ്യും മമ്മൂക്ക. അതാണ് ഇത്രയും കാലം മമ്മൂക്ക നീരീക്ഷിക്കുമ്പോള്‍ എനിക്ക് മനസിലായ കാര്യം. മൃഗയയിലെ വാറുണ്ണി എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത മമ്മൂക്ക കഥാപാത്രമാണ്. കാതോട് കാതോരം, രാജമാണിക്യം ഇതെല്ലാം ഇഷ്ടചിത്രങ്ങളാണ്. പ്രശാന്ത് പറഞ്ഞു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X