ഇന്‍സ്‌പെക്ടര്‍ ബല്‍റാം പോലൊരു കഥാപാത്രമായിരിക്കും ടൊവിനോയുടെത്! കല്‍ക്കിയെക്കുറിച്ച് നിര്‍മ്മാതാവ്

By Prashant V R

Recommended Video

ഇക്കയെ കടത്തിവെട്ടാൻ ടോവിനോയ്ക്ക് ആകുമോ ! | filmibeat Malayalam

ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളായി ടൊവിനോ മാറിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ നടന്റെ രണ്ടു ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. തീവണ്ടി എന്ന ചിത്രമായിരുന്നു ടൊവിനോയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. തിയ്യേറ്ററുകളില്‍ മികച്ച വരവേല്‍പ്പായിരുന്നു ടൊവിനോയുടെ തീവണ്ടിക്ക് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

ഹൗസ്ഫുള്‍ ഷോകള്‍ക്കൊപ്പം മികച്ച കളക്ഷനും നേടിയാണ് സിനിമ മുന്നേറുന്നത്. തീവണ്ടിക്കു ശേഷവും കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. താരത്തിന്റെതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചിത്രമായിരുന്നു കല്‍ക്കി. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായിട്ടാണ് നടനെത്തുന്നത്. കല്‍ക്കിയുടെ ഫസ്റ്റ്‌ലുക്കിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. കല്‍ക്കിയിലെ ടൊവിനോയുടെ കഥാപാത്രത്തെക്കുറിച്ച് അടുത്തിടെ നിര്‍മ്മാതാവ് തുറന്നുപറഞ്ഞിരുന്നു

കല്‍ക്കി

കല്‍ക്കി

പൃഥ്വിരാജ് സുകുമാരന്റെ വിജയചിത്രമായ എസ്രയ്ക്കു ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി. എസ്രയില്‍ എസിപി ഷഫീര്‍ അഹമ്മദായിട്ടായിരുന്നു ടൊവിനോ എത്തിയിരുന്നത്. കല്‍ക്കി ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ നിന്നും സൂചന ലഭിച്ചിരുന്നത്. ടൊവിനോയുടെ ഒരു പോലീസ് വേഷത്തിനായി കാത്തിരുന്ന ആരാധകര്‍ക്കുളള സര്‍പ്രൈസായിട്ടായിരുന്നു കല്‍ക്കിയുടെ പോസ്റ്റര്‍ വന്നത്. മായാനദിക്കും തീവണ്ടിക്കും ശേഷമുളള നടന്റെ മറ്റൊരു മികച്ച കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുകായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തീവണ്ടിയുടെ വിജയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു ടൊവിനോയുടെ പുതിയ ചിത്രത്തക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിരുന്നത്.

നവാഗത സംവിധായകന്റെ സിനിമ

നവാഗത സംവിധായകന്റെ സിനിമ

നവാഗതനായ പ്രവീണ്‍ പ്രഭരമാണ് ടൊവിനോയുടെ കല്‍ക്കിയുമായി എത്തുന്നത്. ടൊവിനോയുടെ ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും തേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജിന്‍ സുജതനും പ്രവീണ്‍ പ്രഭരവും ചേര്‍ന്നാണ് കല്‍ക്കിയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ടൊവിനോയുടെ ഒരു പോലീസ് വേഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇതുപൊളിക്കുമെന്നും ആരാധകര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരുന്നു.

ഇന്‍സ്‌പെക്ടര്‍ ബല്‍റാം പോലൊരു കഥാപാത്രം

ഇന്‍സ്‌പെക്ടര്‍ ബല്‍റാം പോലൊരു കഥാപാത്രം

കല്‍ക്കിയിലെ ടൊവിനോയുടെ കഥാപാത്രത്തെക്കുറിച്ച് നിര്‍മ്മാതാവായ പ്രശോഭ് കൃഷ്ണ തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം പോലൊരു കഥാപാത്രമായിരിക്കും കല്‍ക്കിയില്‍ ടൊവിനോയുടെതെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. സിനിമയിലുടനീളം പോലീസ് ഓഫീസറായാണ് താരം എത്തുകയെന്നും എന്നാല്‍ ഇത് എതെങ്കിലും ഒരു കേസ് അന്വേഷണത്തെക്കുറിച്ചുളള ഒരു ചിത്രമായിരിക്കില്ല എന്നും പ്രശോഭ് കൃഷ്ണ പറഞ്ഞു. ഒരു സ്ഥലത്ത് നടക്കുന്ന കുറച്ചുകാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശോഭ് ഇക്കാര്യം പറഞ്ഞത്.

റിലീസ് അടുത്ത വര്‍ഷം

റിലീസ് അടുത്ത വര്‍ഷം

അടുത്ത വര്‍ഷമായിരിക്കും ടൊവിനോയുടെ കല്‍ക്കി തിയ്യേറ്ററുകളിലേക്ക് എത്തുക. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.തീവണ്ടിക്ക് ശേഷമുളള ടൊവിനോയുടെ മറ്റൊരു വിജയ ചിത്രമായിരിക്കും കല്‍ക്കിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലെല്ലാം വലിയ താല്‍പര്യമാണ് ചിത്രത്തിന്റെ വിശേഷങ്ങളറിയാനായി എല്ലാവരും കാണിക്കുന്നത്.

ഫസ്റ്റ്ലുക്ക് നല്‍കിയ ആവേശം

ഫസ്റ്റ്ലുക്ക് നല്‍കിയ ആവേശം

കല്‍ക്കിയുടെതായി പുറത്തിറങ്ങിയ ഫസ്‌റ്‌ലുക്ക് വലിയ ആവേശമായിരുന്നു സിനിമാ പ്രേമികളില്‍ ഉണ്ടാക്കിയിരുന്നത്. ടൊവിനോയുടെ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തികൊണ്ടായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ടൊവിനോ തോമസ് തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എല്ലാവര്‍ക്കുമായി പങ്കുവെച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X