സഹോദരിയെ വിളിച്ച് പേടിപ്പിക്കാന്‍ നോക്കി! ഇത് തുടര്‍ന്നാല്‍ ഇങ്ങനെയാവില്ലെന്ന് പ്രതാപ് പോത്തന്‍

കൊറോണ വൈറസ് പ്രചരിക്കുന്നതിന്റെ പശ്ചാതലത്തില്‍ അതീവ ജാഗ്രതയിലായിരുന്നു രാജ്യം. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ തന്നെയാണ് എല്ലാവരും. എന്നാല്‍ വ്യാപകമായി സൈബര്‍ ആക്രമണങ്ങളും പ്രതിദിനം വര്‍ദ്ധിച്ച് വരികയാണ്. ഇപ്പോഴിതാ നടന്‍ പ്രതാപ് പോത്തന്റെ സഹോദരിയ്ക്കും അത്തരമൊരു അവസ്ഥ വന്നിരിക്കുകയാണ്.

വയോധികയായ തന്റെ സഹോദരിയെ വിളിച്ച് പരിഭ്രാന്തി പരത്താന്‍ ഏതോ അഞ്ജാതന്‍ ശ്രമിച്ചെന്ന് പറയുകയാണ് പ്രതാപ് പോത്തനിപ്പോള്‍. താന്‍ ആണെന്ന വ്യാജേന വിളിച്ച് കൊവിഡ് 19 ഭീതി പരത്താനാണ് അയാള്‍ ശ്രമിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ നടപടി ഉണ്ടാവുമെന്ന മുന്നിയപ്പും താരം നല്‍കിയിട്ടുണ്ട്.

pratap-k-pothen

പ്രതാപ് പോത്തന്‍ പറയുന്നതിങ്ങനെ

എന്റെ സഹോദരി അവരുടെ എണ്‍പതുകളിലാണ്. ദീര്‍ഘകാലമായി ഇറ്റലിയില്‍ ആയിരുന്നു. ഭാഗ്യമെന്ന് പറയട്ടെ, വൈറസിന്റെ ആക്രമണത്തിന് മുന്‍പ് തന്നെ അവര്‍ ഇറ്റലിയില്‍ നിന്നും തിരിച്ചെത്തി ആലുവയിലെ വീട്ടില്‍ തമാസമാക്കിയിരുന്നു. അവരുടെ ഭര്‍ത്താവും മകനും മരിച്ച് പോയതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഞാനാണെങ്കില്‍ ചെന്നൈയിലും.

എനിക്കൊപ്പം വന്ന് താമസിക്കാന്‍ നിരവധി തവണ നിര്‍ബന്ധിച്ചില്ലെങ്കിലും അതെല്ലാം വിസമ്മതിക്കുകയായിരുന്നു. ഇന്നലെ ഒരാള്‍ ഞാനാണെന്ന് പറഞ്ഞ് മൊബൈലില്‍ എന്റെ സഹോദരിയെ വിളിച്ചു. ഡ്രൈവറാണ് ഫോണെടുത്തത്. മറു തലക്കല്‍ ഞാനാണെന്ന് കരുതി ഡ്രൈവര്‍ ഫോണ്‍ സഹോദരിയ്ക്ക് നല്‍കി. സഹോദരി ഫോണെടുത്തതും അദ്ദേഹം ചുമയ്ക്കാന്‍ തുടങ്ങി.

pratap-k-pothen

തുടര്‍ച്ചയായി ചുമയ്ക്കുകയും ഇടയ്ക്ക് പ്രതാപ് ആണെന്ന് പറയുകയും ചെയ്തു. എന്റെ സഹോദരി ഫോണ്‍ കട്ട് ചെയ്ത് എന്റെ നമ്പറില്‍ തിരിച്ച് വിളിച്ചു. കുളിക്കുകയായിരുന്നതിനാല്‍ എനിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ വിളിച്ചത് ആരാണെന്ന് ഫോണ്‍ എടുത്ത് നോക്കാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല അവര്‍. ഒടുവില്‍ ഞാന്‍ തിരിച്ച് വിളിച്ചപ്പോഴാണ് ആശ്വാസമായത്.

സഹോദരിയെ വിളിച്ചത് തിരുവനന്തപുരത്തുള്ള ഒരു നമ്പറില്‍ നിന്നാണെന്ന് മനസിലായി. വിളിച്ചത് ആരാണെന്ന് അറിയാമെന്നും ഇനിയും ആവര്‍ത്തിച്ചാല്‍ മറുപടി ഇതുപോലെ ആയിരിക്കില്ല. തന്നെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടിയാണ് ഇതുപോലുള്ള പ്രവര്‍ത്തികളെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രതാപ് പോത്തന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X