താടിയുള്ളവരെ ഭയക്കുന്ന രോഗവുമായി പ്രതാപ് പോത്തന്‍! പൊഗണോഫോബിയ വലിയൊരു അസുഖമാണ്!!
മലയാളത്തില്‍ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ പ്രതാപ് പോത്തന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാഫിര്‍. പുതുമുഖ സംവിധായകന്‍ വിനോദ് കരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഘുരാമന്‍ എന്ന കഥാപാത്രത്തെയാണ് പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്നത്. സിനിമയിലെ ഈ കഥാപാത്രത്തിന്റെ പ്രത്യേകതയാണ് ഇപ്പോള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.

പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്ന രഘുരാമന്‍ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. താടിയുള്ളവരെ ഭയക്കുന്ന പൊഗണോഫോബിയ എന്ന അസുഖമുള്ള ആളാണ് രഘുരാമന്‍. ഭീകരവാദത്തെ കുറിച്ചുള്ള പത്രവാര്‍ത്ത സൂക്ഷിക്കുന്നൊരു സ്വഭാവം കൂടി രഘുരാമനുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
നീന കുറുപ്പാണ് പ്രതാപിന്റെ നായികയായി എത്തുന്നത്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ കൊല്ലമാണ്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായഗ്രഹണം ശ്യാം അമ്പാടിയാണ്. വീണ നായര്‍, ജോജു ജോര്‍ജ്, കെപിഎസി ശാന്ത, ഫവാസ് അലി, ദില്‍ഷാന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











