»   » മികച്ച നടന്‍, സമ്പന്നന്‍, സ്വാധീനമുള്ളവന്‍, മമ്മൂട്ടിയെയും ദുല്‍ഖറിനെയും പുകഴ്ത്തി പ്രതാപ് പോത്തന്‍!

മികച്ച നടന്‍, സമ്പന്നന്‍, സ്വാധീനമുള്ളവന്‍, മമ്മൂട്ടിയെയും ദുല്‍ഖറിനെയും പുകഴ്ത്തി പ്രതാപ് പോത്തന്‍!

By: Sanviya
Subscribe to Filmibeat Malayalam

ഞാന്‍ കണ്ടതില്‍ വച്ച് ലോകത്തിലെ ഏറ്റവും മികച്ച നടന്‍ മമ്മൂട്ടിയാണ്. രണ്ടാമത്തെ മികച്ച നടന്‍ അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖറുമാണെന്ന് പ്രതാപ് പോത്തന്‍. പ്രതാപ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയെയും ദുല്‍ഖറിനെയും ചേര്‍ത്ത് പുകഴ്ത്തി എഴുതിയത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച ആരാധകര്‍ ഒന്ന് ഞെട്ടിയിട്ടുണ്ട്. മമ്മൂട്ടിയെയും ദുല്‍ഖറിനെയും പുകഴ്ത്തിയതാണോ താഴ്ത്തിയതാണോ എന്ന സംശയമായിരുന്നു പലര്‍ക്കും.

കളിയാക്കലിന്റെ രൂപത്തിലാണ് പ്രതാപ് പോത്തന്റെ പോസ്റ്റ്. പോസ്റ്റിന് താഴെ വരുന്ന കമന്റുകളോടും പ്രതാപ് പോത്തന്‍ പ്രതികരിക്കുന്നുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമാണെന്നും പ്രതാപ് പോത്തന്‍ പറയുന്നു. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ആരോട് ചോദിച്ചാലും ഇതേ പറയൂ..

താന്‍ കണ്ടതില്‍ വച്ച് ലോകത്തിലെ ഏറ്റവും മികച്ച നടന്‍ മമ്മൂട്ടിയും രണ്ടാമത്തെ നടന്‍ ദുല്‍ഖറുമാണെന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. ആരോട് ചോദിച്ചാലും ഇതായിരിക്കും മറുപടിയെന്നും റോബര്‍ട്ട് ഡി നിറോ ജാക്ക് നിക്കല്‍സനോട് ചോദിച്ചാലും ഇതേ പറയൂ എന്നായിരുന്നു പ്രതാപ് പോത്തന്‍ പറഞ്ഞത്.

മഹാനായ നടന്‍

മഹാനായ ഒരു നടന്‍, ആഭിജാത്യമുള്ളവന്‍, സമ്പന്നന്‍, കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാനുള്ള കഴിവിനേക്കാള്‍ എന്ത് വേണം, ജയ് ഹോ മമ്മൂട്ടി എന്നാണ് പ്രതാപ് പോത്തന്‍ പറയുന്നു.

നിങ്ങളെ പോലെ ആകാന്‍

എല്ലാവരും നിങ്ങളെ ആകനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് എല്ലാമുണ്ട്, കാറ്, പണം, വീട്, കേരളത്തിലുള്ള നിങ്ങളവുടെ സ്വാധീനവുമെല്ലാം നിങ്ങളെ ഒന്നാമതാക്കുന്നു.

പോസ്റ്റ്

പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

മമ്മുക്കയുടെ ഫോട്ടോസിനായ്

English summary
Pratap Pothan facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam