»   » രണ്ടാം വരവ് ഗംഭീരമാക്കി പ്രതാപ് പോത്തന്‍

രണ്ടാം വരവ് ഗംഭീരമാക്കി പ്രതാപ് പോത്തന്‍

Posted By:
Subscribe to Filmibeat Malayalam
Pratap Pothen
ഭരതന്‍ സംവിധാനം ചെയ്ത തകരയില്‍ നായകനായെത്തിയ പ്രതാപ് പോത്തന്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടുകയാണ്.

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ വെറുപ്പ് തോന്നുന്ന ഒരു കഥാപാത്രത്തെയാണ് പ്രതാപ് പോത്തന്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്തത്. തന്റെ അനായാസമായ അഭിനയശൈലിയിലൂടെ ആ കഥാപാത്രത്തെ ഗംഭീരമാക്കാനും നടന് കഴിഞ്ഞു.

ഇപ്പോഴിതാ ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ നന്‍മയുടെ പ്രതിരൂപമായ ഒരു ഡോക്ടറെയാണ് പ്രതാപ് പോത്തന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ചികിത്സയെ ഒരിക്കലും ഒരു കച്ചവടക്കണ്ണോടെ കാണാത്ത ഡോക്ടര്‍ സാമുവല്‍ പ്രതാപ് പോത്തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കുട്ടിയെ ചികിത്സിക്കാതിരുന്ന ഡോക്ടര്‍ രവി തരകന്റെ പൃഥ്വിരാജ്) കരണത്തടിക്കുന്ന സാമുവല്‍ അതേ രവി തരകനെ രക്ഷിക്കാനായി ജീവിതത്തില്‍ ആദ്യമായി ഒരു നുണ പറയുന്നു. ഒരു ചെറുപ്പക്കാരന്റെ കരിയര്‍ തകര്‍ക്കാതിരിക്കുക എന്ന നല്ല ലക്ഷ്യത്തിന് വേണ്ടി ഒരു ചെറിയ കള്ളം പറയാന്‍ സാമുവല്‍ മടിയ്ക്കുന്നില്ല.

ഇനി പ്രതാപ് പോത്തനെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം പ്രേക്ഷക മനസ്സിലാകെ നന്‍മ പരത്തുന്ന ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രത്തേയും പരാമര്‍ശിക്കേണ്ടതായി വരും. എന്നാല്‍ ഇനിയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളുമായി പ്രതാപ് പോത്തന്‍ എത്തുമെന്ന കാര്യം തീര്‍ച്ചയാണ്.

English summary
Complementing his performance is Pratap Pothen as Dr Samuel and Ravi’s mentor. This character is a far cry from the character Pratap Pothen played in his last film, 22 Female, Kottayam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam