ജയറാം വെളുത്ത നിറമുള്ള പത്മശ്രീ മന്ദബുദ്ധിയെന്ന് പ്രതാപ് പോത്തന്‍

By Aswathi

നടന്‍ ജയറാമിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. പേരെടുത്ത് പറയാതെയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ജയറാമിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ, പ്രതാപ് പോത്തന്‍ ഈ പോസറ്റ് പിന്‍വലിച്ചു

ഞാന്‍ ഒരു മിമിക്രി കലാകാരനോട് സംസാരിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പ്രതാപ് പോത്തന്‍ തുടങ്ങുന്നത്. എന്റെ സഹോദരന്റെ കമ്പനിയിലൂടെയാണ് അയാള്‍ സിനിമയിലെത്തിയതെന്നും, എന്നാല്‍ സഹോദരന്‍ മരിച്ചപ്പോള്‍ ഒരു ആശ്വാസ വാക്ക് പറയാന്‍ പോലും ഈ താരത്തെ കണ്ടില്ലെന്നും പ്രതാപ് പോത്തന്‍ പരാതിപ്പെടുന്നു. പിന്നീട് ഈ പറയുന്ന ആള്‍ വലിയ സ്റ്റാര്‍ ആയി. കുറേ പണമൊക്കെ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹം സ്വയം ഒരു മര്‍ലിന്‍ ബ്രാന്റോ ആയെന്ന് കരുതിക്കാണും.

jayaram-prathap-pothan

പ്രായമായപ്പോള്‍ മിമിക്രി അല്ലാതെ തനിക്ക് പ്രയോജനമുള്ളതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലായിട്ടാവും പുള്ളി ഒരു പത്മശ്രീ അങ്ങ് വാങ്ങി. ഒന്നും ചെയ്യാനാകാത്ത സംസ്‌കാര ശൂന്യനായ ഒരാള്‍ക്ക് ഈ ബഹുമതി ലഭിച്ചെന്നറിഞ്ഞ് എനിക്ക് ചിരി വരുന്നു എന്ന് പോത്തന്‍ കളിയാക്കി.

ഇതുവരെ ഒരു പുസ്തകം പോലും വായിക്കാത്ത ഇയാള്‍ വിചാരിച്ചിരിക്കുന്നത് താന്‍ ഒരു സൂപ്പര്‍ താരമാണെന്നാണ്. പക്ഷേ കേരളത്തില്‍ ആകെ രണ്ടു സൂപ്പര്‍ താരങ്ങളെയുള്ളൂ. അത് മോഹന്‍ലാലും മമ്മൂട്ടിയുമാണ്- പ്രതാപ് പോത്തന്‍ പറഞ്ഞു.

താന്‍ ജീവിക്കുന്ന, തന്നെ വളര്‍ത്തിയ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ കറുത്തവരും എരുമകളെ പോലെയുള്ളവരാണെന്നും പറഞ്ഞയാളാണ് ഇയാള്‍. ഇയാള്‍ ഒരു ആര്യനും ബാക്കിയുള്ളവര്‍ കറുത്ത വര്‍ഗക്കാരുമാണെന്നുമുള്ള വര്‍ണവിവേചന മനോഭാവം ഈ നടനുണ്ട്. കറുപ്പിനും അഴകുണ്ടെടാ മന്ദബുദ്ധി. നിങ്ങളെ ഒരു മനുഷ്യനാക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും ഒന്നു വായിക്കൂ. വെളുത്തിരിക്കുന്നു എന്നു വച്ച് നല്ല മനുഷ്യനാവണമെന്നില്ല- എന്നാണ് പ്രതാപ് പോത്തന്റെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X