ഉദ്ദേശിച്ചത് ജയറാമിനെ തന്നെ , പോസ്റ്റില്‍ വിശദീകരണവുമായി പ്രതാപ് പോത്തന്‍, കാരണം കാളിദാസ്

By Meera Balan

വിവാദ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് ജയറാമിനെ തന്നെയാണ് എന്ന വിശദീകരണവുമായി പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാപ്പരാസികള്‍ ഊഹിച്ചത് പോലെ കാളിദാസനെച്ചൊല്ലിയുള്ള പ്രശ്‌നമാണ് ജയറാമിനെതിരെ പൊട്ടിത്തെറിയാക്കാന്‍ പ്രതാപ് പോത്തനെ പ്രേരിപ്പിച്ചത്. സുന്ദരനായ പത്മശ്രീ മന്ദബുദ്ധി എന്ന് വിശേഷിപ്പിച്ചത് ജയറാമിനെ തന്നെയാണെന്ന് സ്ഥിരീകരിയ്ക്കുന്നതാണ് വിവാദ വിഷയത്തില്‍ പ്രതാപ് പോത്തന്റെ ഏറ്റവും പുതിയ പോസ്റ്റ്.

ജയറാം വിഷയത്തില്‍ തന്റെ അവസാനത്തെ പോസ്റ്റാണിതെന്നാണ് അദ്ദേഹം എഴുതി തുടങ്ങിയിരിയ്ക്കുന്നത്. ആദ്യത്തെ പോസ്റ്റ് പിന്‍വലിയ്ക്കാന്‍ കാരണം തന്നെ വര്‍ഗീയവാദിയായി ചിത്രീകരിയ്ക്കാന്‍ തുടങ്ങിയത് കൊണ്ടാണെന്നും അല്ലാതെ ജയറാമിന്റെ ആരാധകരെ ഭയന്നിട്ടല്ലെന്നും അദ്ദേഹം പറയുന്നു.

കാളിദാസനെ ഒരു സിനിമയില്‍ അവതരിപ്പിയ്ക്കുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കമാണ് കാരണം. കഥ കേള്‍ക്കാന്‍ പോലും കൂട്ടാക്കാതെ മകന്‍ തിരക്കിലാണെന്ന് പറഞ്ഞ് ജയറാം തന്നെ ഒഴിവാക്കിയെന്നും മാന്യമായ രീതിയില്‍ പെരുമാറിയില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. വിശദാംശങ്ങളിലേയ്ക്ക്...

കാളിദാസന്‍ തന്നെ

ജയറാമിന്‍റെ പേരെടുത്ത് പറഞ്ഞ് പ്രതാപ് പോത്തന്‍റെ പോസ്റ്റ്

പുതുതായി താന്‍ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളിലേയക്ക് നിര്‍മാതാവ് ജയറാമിന്റെ മകനെയാണ് നിര്‍ദ്ദേശിച്ചതെന്ന് പ്രതാപ് പോത്തന്‍. കാളിദാസന്‍ അഭിനയിക്കുമെന്ന കാര്യം തനിയ്ക്കറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ചില മിമിക്രി നമ്പരുകള്‍ കാട്ടിയാണ് നിര്‍മാതാവ് ഇക്കാര്യം പറഞ്ഞത്. തന്റെ സഹോദരന്‍ ജയറാമിനെ മലയാള സിനിമയിലേയ്ക്ക് കൊണ്ടുവന്നത് പോലെ താന്‍ മകനേയും കൊണ്ട് വരുന്നത് അനുയോജ്യമാണെന്ന് തോന്നി

ജയറാമിനെ വിളിച്ചു

ജയറാമിന്‍റെ പേരെടുത്ത് പറഞ്ഞ് പ്രതാപ് പോത്തന്‍റെ പോസ്റ്റ്

സിനിമയുടെ കാര്യം പറയാന്‍ താന്‍ ജയറാമിനെ വിളിച്ചുവെന്നും പ്രതാപ് പോത്തന്‍. നിര്‍മാതാവിന്റെ കാര്യത്തില്‍ ഓക്കെയാണെങ്കിലും മകനോട് ചോദിയ്ക്കണമെന്നും പറഞ്ഞു. കഥ പോലും കേള്‍ക്കാതെയാണ് ജയറാം ഇത്രയും കാര്യങ്ങള്‍ പറഞ്ഞതത്രേ. രണ്ട് ദിവസം ജയറാമിന്റെ മറുപടിയ്ക്കായി കാത്തിരുന്നെന്നും മൂന്നാം ദിവസം താന്‍ വിളിച്ചപ്പോള്‍ മകന്‍ തിരക്കിലാണെന്നും ഒക്ടോബര്‍ കഴിയണമെന്നുമാണ് ജയറാം പറഞ്ഞതേ്രത

പഴയ സംവിധായകരോട് പുച്ഛം?

ജയറാമിന്‍റെ പേരെടുത്ത് പറഞ്ഞ് പ്രതാപ് പോത്തന്‍റെ പോസ്റ്റ്

കഥ കേള്‍ക്കേണ്ടേ എന്ന് ചോദിച്ചപ്പോള്‍ പഴയ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ജയാറാമിന്റെ മറുപടി കേട്ട് ഞെട്ടിയെന്നും പ്രതാപ് പോത്തന്‍. മാന്യമായ രീതിയില്‍ ആയിരുന്നില്ല ജയറാമിന്റെ മറുപടി

മാഫിയ തലവനല്ല

ജയറാമിന്‍റെ പേരെടുത്ത് പറഞ്ഞ് പ്രതാപ് പോത്തന്‍റെ പോസ്റ്റ്

തന്നെ പേടിപ്പിയ്ക്കാന്‍ മാത്രം മാഫിയ തലവനല്ല ജയറാമെന്നും പ്രതാപ് പോത്തന്‍

പൊട്ടിത്തെറി

ജയറാമിന്‍റെ പേരെടുത്ത് പറഞ്ഞ് പ്രതാപ് പോത്തന്‍റെ പോസ്റ്റ്

ജയറാമിന്റെ മറുപടിയില്‍ പ്രകോപിതനായാണ് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് വ്യക്തം

തിരക്കില്‍

ജയറാമിന്‍റെ പേരെടുത്ത് പറഞ്ഞ് പ്രതാപ് പോത്തന്‍റെ പോസ്റ്റ്

തമിഴില്‍ അരങ്ങേറുന്നതിന്റെ തിരക്കിലാണ് കാളിദാസ്

പുതിയ വിവാദം

ജയറാമിന്‍റെ പേരെടുത്ത് പറഞ്ഞ് പ്രതാപ് പോത്തന്‍റെ പോസ്റ്റ്

പേരെടുത്ത് പറഞ്ഞ് പ്രതാപ് പോത്തന്‍ വിമര്‍ശിച്ചത് പുതിയ വിവാദങ്ങള്‍ക്കിടയാക്കുമെന്ന് ഉറപ്പ്‌

Now this is my final take on the jayaram post since everyone is speculating ....why i took the post down ...because i...

Posted by Pratap Pothen on Friday, May 29, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X