അമ്മയിലെ മീനാക്ഷി ഫഹദ് ചിത്രത്തില്‍
സീരിയല്‍ രംഗത്ത് നിന്ന് ഒട്ടേറെപ്പേര്‍ സിനിമയിലേക്ക് എത്താറുണ്ട്. ദിവ്യ ഉണ്ണി മുതല്‍ നമിത പ്രമോദ് വരെ എത്രയോ നായികമാര്‍ സീരിയല്‍ രംഗത്ത് നിന്ന് സിനിമയില്‍ എത്തിയവരാണ്. ആ കൂട്ടത്തിലേയ്ക്ക് ഇതാ മറ്റൊരു നടി കൂടി. പ്രതീക്ഷ. പ്രതീക്ഷയെന്ന് പറഞ്ഞാല്‍ മനസിലാവില്ലായിരിയ്ക്കും പക്ഷേ ഏഷ്യാനെറ്റിലെ അമ്മ സീരിയലിലെ വില്ലത്തി മീനാക്ഷിയാണ് സിനിമയിലേക്ക് പോകുന്ന താരം.
നെഗറ്റീവ് റോളിലൂടെ തന്നെ മിനിസ്‌ക്രീനില്‍ പ്രതീക്ഷയുടെ മീനാക്ഷി ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡില്‍ നെഗറ്റീവ് റോളിന് ജൂറി അവാര്‍ഡും നേടിയിരുന്നു പ്രതീക്ഷ.

സിനിമയില്‍ നിന്ന് ഒട്ടേറെ ഓഫറുകളാണ് പ്രതീക്ഷയ്ക്ക് ലഭിയ്ക്കുന്നത്. ഇക്കൂട്ടത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ഒരു ചിത്രവുമുണ്ട്. ചുരുക്കത്തില്‍ വൈകാതെ തന്നെ ഈ മിനിസ്‌ക്രീന്‍ വില്ലത്തിയെ ബിഗ് സ്‌ക്രീനില്‍ കാണാം.
19കാരിയായ പ്രതീക്ഷ ഇതിനോടെകം തന്നെ അമ്മ സീരിയലിലെ 200 ഓളം എപ്പിസോഡുകളില്‍ അഭിനയിച്ചു. മലയാളത്തിലെ ഒട്ടേറെ സീരിയല്‍ താരങ്ങള്‍ക്ക് ഭാഗ്യം നല്‍കിയ ബിഗ് സ്‌ക്രീന്‍ തന്നെയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് അമ്മയിലെ മീനാക്ഷി.


Click it and Unblock the Notifications