»   »  സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ, അല്ലാതെ വഴിതെറ്റിക്കുകയല്ല, പ്രതാപ് പോത്തന്‍

സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ, അല്ലാതെ വഴിതെറ്റിക്കുകയല്ല, പ്രതാപ് പോത്തന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ന്യൂജനറേഷന്‍ സിനിമകള്‍ എന്ന് പറയാറുണ്ടല്ലോ, മലയാളം സിനിമയില്‍ മാത്രമാണ് ഈ ന്യൂജനറേഷന്‍ വേര്‍തിരിവ് കണ്ട് വരുന്നത്. ഇങ്ങനെ പറഞ്ഞത് സിനിമയുടെ എല്ലാ മേഖലകളിലും ഒരു പോലെ സാന്നിധ്യമുള്ള ആളായ പ്രതാപ് പോത്തന്‍.

ബോളിവുഡിലായാലും ഹിന്ദിയിലായാലും ന്യൂജനറേഷന്‍ സിനിമ എന്നൊരു വിഭാഗം വിഭാഗം കാണുന്നില്ല. പുതിയ തലമുറയിലെ, നവസംവിധായകര്‍ക്കൊപ്പം ജനിക്കുന്ന സിനിമകള്‍ക്ക് ഒരു പ്രത്യേകതയുമുണ്ട്. അവര്‍ സിനിമയെ കാണുന്നത് ഗൗരവത്തോടെയല്ല. പ്രധാപ് പോത്തന്‍ പറയുന്നു.

prathap-pothan

ഇപ്പോഴത്തെ സിനിമകള്‍ വഴി തെറ്റിക്കുന്നുവെന്ന് മാത്രം പറയാന്‍ കഴിയില്ല. അതിനപ്പുറം സിനിമ നിത്യ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നുമുണ്ട്. അതുക്കൊണ്ട് സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതാപ് പറഞ്ഞു. സമൂഹം എന്താണോ, അത് സിനിമയിലൂടെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്.

ചലച്ചിത്ര നടന്‍, സംവിധായകനുമായ പ്രതാപ് പോത്തന്‍ മലയാളത്തിന് പുറമേ തമിഴ്,കന്നട,തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Pratap Pothen, is an Indian actor, director, writer, producer who has acted in about 100 films. He has acted in Malayalam, Tamil, Telugu as well as Hindi films. His directional ventures were in Tamil, Telugu and Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam