ഇത്ര ദാരിദ്ര്യമോ? വസ്ത്രത്തിന്റെ കാര്യത്തിലെങ്കിലും ശ്രദ്ധിച്ചൂടേ, പ്രാര്‍ഥനയ്ക്ക് വീണ്ടും വിമർശനം

നടന്‍ ഇന്ദ്രജത്തിന്റെയും നടി പൂര്‍ണിമയുടെയും മൂത്തമകളാണ് പ്രാര്‍ഥന ഇന്ദ്രജിത്ത്. സംഗീതത്തോട് വലിയ താല്പര്യമുള്ള താരപത്രി ഇതിനകം സിനിമയില്‍ പിന്നണി ഗായകയായി ശോഭിച്ചു കഴിഞ്ഞു. ഇടയ്ക്ക് വിദേശത്ത് പഠിക്കാന്‍ പോയ താരപത്രി വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്.

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ വസ്ത്രധാരണത്തിന്റെ പേരിലും മറ്റുമൊക്കെ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടാറുള്ള ആളാണ് പ്രാര്‍ഥന. എന്നിരുന്നാലും ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ്. ഇതിനിടെ പ്രാര്‍ഥനയുടെ പുതിയ ചില വീഡിയോ പ്രചരിക്കുകയാണിപ്പോള്‍. ഒപ്പം മുന്‍പ് വന്നതുപോലെ ബോഡി ഷെയിമിംഗ് അടക്കം വിമര്‍ശനങ്ങളും നേരിടുകയാണ് താരപുത്രി.

prathana-indrajith

അന്തരിച്ച പ്രമുഖ നടന്‍ സുകുമാരന്റെ മൂത്തപ്പേരക്കുട്ടിയാണ് പ്രാര്‍ഥന ഇന്ദ്രജിത്ത്. പലപ്പോഴും മല്ലിക സുകുമാരനും കൊച്ചുമകളെ കുറിച്ച് സംസാരിക്കാറുണ്ട്. അഭിനയത്തേക്കാളും പാട്ടിനോടാണ് താരപുത്രിയ്ക്ക് താല്‍പര്യം. അങ്ങനെ സംഗീതമേഖലയില്‍ ചുവടുറപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2017 ല്‍ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയില്‍ പാടികൊണ്ടാണ് പ്രാര്‍ഥന പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മോഹന്‍ലാല്‍ എന്ന സിനിമയിലെ 'ലാ ലാ ലാലേട്ടാ...' എന്ന പാട്ട് പാടി ഹിറ്റാക്കി മാറ്റി. ഇതിലൂടെ വലിയ പുരസ്‌കാരങ്ങളം താരപുത്രിയെ തേടി എത്തി. പിന്നീട് ചെറുതും വലുതുമായ നിരവധി ഗാനങ്ങള്‍ ആലപിച്ചു. കൊച്ചിയില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷമാണ് വിദേശത്ത് പഠിക്കാന്‍ പോകുന്നത്. ലണ്ടനിലെ ഗോഡ്‌സ്മിത്തില്‍ സംഗീതത്തില്‍ ബിരുദമെടുക്കാനായി പോകുന്നത്.

ഇതോടെ വേഷത്തിലും രീതികളിലുമൊക്കെ മാറ്റം വരുത്തി. ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റും പ്രാര്‍ഥന പങ്കുവെക്കുന്ന ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസം സിനിമ കാണാനോ മറ്റോ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പെട്ട താരപുത്രി തന്റെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെയും പ്രാര്‍ഥനയുടെ വേഷമാണ് പലരെയും ചൊടിപ്പിച്ചത്.

prathana-indrajith

വെള്ളനിറമുള്ള ഇന്നര്‍ടോപ്പും പുറത്ത് ചുവപ്പ് നിറമുള്ള ഓവര്‍കോട്ടും കറുത്ത പാന്റുമായിരുന്നു പ്രാര്‍ഥന ധരിച്ചത്. മുടി അഴിച്ചിട്ട് വളരെ സിംപിളായിട്ടാണ് താരപുത്രി എത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനിപ്പോള്‍ നാട്ടിലാണ് പഠിക്കുന്നതെന്നും താരപുത്രി പറഞ്ഞിരുന്നു.

എന്നാല്‍ വസ്ത്രധാരണം തീരെ ശരിയാകുന്നില്ലെന്നാണ് പ്രാര്‍ഥനയോട് ആരാധകര്‍ പറയുന്നത്. 'നല്ല ഡ്രസ്സ് ഇങ്ങനെ തന്നെ പഠിക്കാന്‍ പോണം, ഇനി ഇവളെയെങ്ങാനും മധ്യപ്രദേശുകാര്‍ ഉദ്ഘാടിക്കാന്‍ കൊണ്ടുപോവുമോ, ഇന്ദ്രജിത്-പൂര്‍ണ്ണിമ ദമ്പതികളുടെ മകളല്ലേ? എന്നിട്ടും സാമ്പത്തികമായി ഇത്ര ദാരിദ്ര്യമോ? യുകെ പോയി കിട്ടാവുന്ന സ്വതന്ത്ര്യം മുഴുവന്‍ ദുരൂപയോഗിച്ചു തിരിച്ചു വന്നു. പഠിക്കാന്‍ എവിടെയാ നേരം...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

ഏറ്റവും പുതിയതായി പ്രാർഥനയുടെ കൊച്ചച്ചനും നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിലാണ് പ്രാർഥന പാടിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെ എഴുതിയ പാട്ടാണ് താരപുത്രിയ്ക്ക് പാടാൻ അവസരം ലഭിച്ചത്. മാർച്ച് അവസാനത്തോടെ ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

More from Filmibeat

Read more about: indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X