അച്ഛമ്മയെ ഡാന്‍സ് കളിപ്പിച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, മല്ലിക സുകുമാരന്‍റെ ഡാന്‍സ് വീഡിയോ വൈറല്‍
മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും മാത്രമല്ല കൊച്ചുമക്കളെക്കുറിച്ചും വാചാലയാവാറുണ്ട് മല്ലിക സുകുമാരന്‍. കുടുംബസമേതമായുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും താരമെത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാള്‍. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കുടുംബസമേതമായാണ് ഇത്തവണത്തെ ആഘോഷം. കൊവിഡ് കാലമായതിനാല്‍ അധികം തിരക്കുകളില്ലാതെ ഇന്ദ്രനും പൃഥ്വിയും സ്ഥലത്തുണ്ട്.
കൊവിഡ് പോസിറ്റീവാണെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും വ്യക്തമാക്കി പൃഥ്വിരാജ് എത്തിയിരുന്നു. ജനഗണമന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു പൃഥ്വിക്ക് അസുഖം സ്ഥിരീകരിച്ചത്. നാളുകള്‍ക്ക് ശേഷം ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവാണെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അമ്മയുടെ പിറന്നാളാഘോഷത്തിനെത്തിയ പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
അച്ഛമ്മയുടെ ഡാന്‍സ് വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. അച്ഛമ്മയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയും പാത്തു പോസ്റ്റ് ചെയ്തിട്ടുണ്ട്. സാവേജ് ലൗ എന്ന ഗാനത്തിനൊപ്പമായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്. ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകള്‍. ടിക് ടോക് ഡാന്‍സുകള്‍ മുത്തശ്ശി എന്നേക്കാള്‍ വേഗത്തില്‍ പഠിച്ചു, അത്രയും ഇഷ്ടമാണ് മുത്തശ്ശിയെ എന്നുമായിരുന്നു പാത്തു കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്.

കൊച്ചുമക്കളില്‍ മൂത്തയാളായ പ്രാര്‍ത്ഥനയുടെ പേരാണ് മല്ലിക സുകുമാരന്‍ വീടിന് നല്‍കിയത്. രണ്ടാമത്തെയാളായ നച്ചുവെന്ന നക്ഷത്ര അച്ഛമ്മയുടെ ഫോട്ടോ കോപ്പിയാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. അച്ഛമ്മയുമായി നല്ല കൂട്ടാണ്. നേരത്തെ പാത്തുവായിരുന്നു അച്ഛമ്മയുടെ കൂടെ നടന്നിരുന്നത്. ഇപ്പോഴത് നച്ചുവും അല്ലിയുമായി മാറി. അല്ലി തന്നെ കാണുമ്പോള്‍ ഡാഡിയേയും മമ്മിയേയും വിരട്ടാനായി പറയാറുണ്ട്. ഡാഡ അത് ചെയ്തു, ഇത് ചെയ്തുവെന്നൊക്കെ പറഞ്ഞാണ് അല്ലി എത്താറുള്ളതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞത്.
Recommended Video
നച്ചുവിനും പാത്തുവിനുമൊപ്പമുള്ള മല്ലിക സുകുമാരന്റെ രസകരമായ വീഡിയോ പങ്കുവെച്ചായിരുന്നു പൂര്‍ണിമ എത്തിയത്. ഭാവത്തിലൂടെ ഞെട്ടിക്കുകയായിരുന്നു മല്ലിക. ഈ വീഡിയോയും വൈറലായി മാറിയിരുന്നു. പാത്തുവിന്‍രെ പിറന്നാളിന് പിന്നാലെയായാണ് മല്ലിക സുകുമാരനും പിറന്നാളാഘോഷിച്ചത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications