twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഈ നടന്മാര്‍ക്ക് ഫാന്‍സ് ക്ലബിന്റെ ആവശ്യമില്ല'! ഫഹദിനെയും സുരാജിനെയും പ്രശംസിച്ച് പ്രതാപ് പോത്തന്‍

    By Prashant V R
    |

    മലയാളത്തില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളുമായി മുന്നേറുന്ന രണ്ട് താരങ്ങളാണ് ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ഗംഭീരമാക്കി കൊണ്ടാണ് ഫഹദിന്റെ മുന്നേറ്റം. സുരാജാകട്ടെ ഹാസ്യ താരമെന്നതിലുപരി താനൊരു നല്ല നടനാണെന്നും തെളിയിച്ചുകൊണ്ടിരിക്കുകയാണ്,

    ഇരുവരുടെതുമായി സമീപ കാലത്തിറങ്ങിയ രണ്ട് സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ സുരാജ് ഞെട്ടിച്ചപ്പോള്‍ ഈ വര്‍ഷം ട്രാന്‍സിലൂടെ ഫഹദാണ് പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ലോക്ക് ഡൗണ്‍ സമയത്ത് ഈ രണ്ട് ചിത്രങ്ങളും കണ്ട ശേഷം നടന്‍ പ്രതാപ് പോത്തന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഫഹദിനെയും സുരാജിനെയും പ്രശംസ കൊണ്ട് മൂടിയാണ് പ്രതാപ് പോത്തന്‍ എത്തിയിരിക്കുകാണ്ട്.

    നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

    നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഈ രണ്ട് നടന്‍മാര്‍ക്ക് ഫാന്‍സ് ക്ലബുകളുടെ ആവശ്യമില്ലെന്നും, കാരണം അവര്‍ തങ്ങളുടെ ജോലിയെ ആരാധിക്കുന്നവരാണെന്നും പ്രതാപ് പോത്തന്‍ പോസ്റ്റില്‍ പറയുന്നു. കഥാപാത്രമായുളള ഫഹദിന്റെ പ്രത്യേക ചേഷ്ടകളും സൂക്ഷ്മാംശങ്ങള്‍ അവതരിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതാണ്. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് അവതരിപ്പിച്ച സുരാജിന്റെ പ്രകടനവും അവസ്മരണീയമാക്കിയെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

    ഇന്നലെ ഞാന്‍

    "ഇന്നലെ ഞാന്‍ രണ്ട് മലയാള ചിത്രങ്ങള്‍ തുടരെ തുടരെ കണ്ടു. ആദ്യത്തേത് ട്രാന്‍സ്. പേരുപോലെ തന്നെ ട്രാന്‍സ് എനിക്ക് മോഹാലസ്യപ്പെടുത്തുന്ന അനുഭവമായിരുന്നു. അന്‍വര്‍ റഷീദ് മികച്ച രീതിയില്‍ സിനിമ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങും അത്രമേല്‍ മികവുറ്റതാണ്. എന്നാല്‍ എറ്റവും ഹരം കൊളളിച്ചത് ഫഹദ് ഫാസിലിന്റെ ഹൈ വേള്‍ട്ടേജ് പ്രകടനമാണ്. ഫഹദ് തന്റെ വേഷം ഉള്‍ക്കൊണ്ട് പൂര്‍ണമായും കഥാപാത്രമായി മാറി.

    അദ്ദേഹത്തിന്റെ ശരീര ഭാഷ

    അദ്ദേഹത്തിന്റെ ശരീര ഭാഷ ഗംഭീരമായിരുന്നു. കൂടാതെ കോട്ടിന്റെ കൈവലിച്ച് ശരിയാക്കുന്നതുപോലെയുളള ചെറു ചേഷ്ടകള്‍ പോലും ഫഹദിനെ ഒരു കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊളളുന്ന നടനാക്കുന്നു. അദ്ദേഹത്തിന്റെ തലമുറയിലെ എറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് ഫഹദ്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെതടക്കം ഓരോ വേഷങ്ങളും വ്യത്യസ്തമാണ്. അതിന്റെ നടത്തമടക്കം കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ശ്രദ്ധേയമായാണ് അവതരിപ്പിക്കുന്നത്.

    ഫഹദ് നടക്കുന്നതാകട്ടെ

    ഫഹദ് നടക്കുന്നതാകട്ടെ, ഒരു കസേര വലിക്കുന്നതാകട്ടെ അതിലൂടെയെല്ലാം അയാളുടെ നടനെന്ന രീതിയിലുളള കഠിനാദ്ധ്വാനവും പൈതൃകമായി കിട്ടിയ കഴിവും കാണാം. എനിക്ക് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കാനാവും. ഇതുവരെ കണ്ടതൊന്നുമല്ല. അദ്ദേഹത്തില്‍ നിന്ന് ഇതിലേറെ മികച്ച പ്രകടനങ്ങള്‍ ഉണ്ടാകാനിരിക്കുന്നതേയുളളു. അദ്ദേഹത്തിന്റെ പേര് നമ്മുടെ കാലത്തെ വലിയ നടന്‍മാരുടെ പേരുകള്‍ക്കൊപ്പം ചേര്‍ക്കപ്പെടുമെന്ന് ഞാന്‍ പ്രവചിക്കുകയാണ്.

    അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍

    അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. മറ്റൊരു ചിത്രം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ആണ്. ഒരു റോബോട്ടിനെയും വൃദ്ധനെയും വെച്ച് സിനിമ ചെയ്യാന്‍ സാധിക്കുമെന്നും അത് മികച്ച രീതിയില്‍ അവതരിപ്പിക്കാാകുമെന്നും തെളിയിച്ചത് എന്നെ അത്ഭുതപ്പെടുത്തി. തീര്‍ത്തും വ്യത്യസ്തമായ പ്രമേയം സിനിമയാക്കിയതിന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനെയും തിരക്കഥാകൃത്തിനെയും ഞാന്‍ അഭിനന്ദിക്കുന്നു.

    കൈയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടില്ല! ആസിഫ് അലിയുടെ മുന്നറിയിപ്പ്കൈയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടില്ല! ആസിഫ് അലിയുടെ മുന്നറിയിപ്പ്

    സുരാജ് വെഞ്ഞാറമൂടിന്റെ

    സുരാജ് വെഞ്ഞാറമൂടിന്റെ അത്യൂഗ്രന്‍ പ്രകടനത്തെ നിര്‍ബന്ധമായും പരമാര്‍ശിക്കേണ്ടതുണ്ട്. അവിസ്മരണീയമായ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെത്. എന്തൊരു അഭിനേതാവാണ് അദ്ദേഹം. ഇവിടെ ഇവര്‍ കഥാപാത്രങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു. ഈ നടന്മാര്‍ക്ക് ഫാന്‍സ് ക്ലബിന്റെ ആവശ്യമില്ല. കാരണം അവര്‍ അവരുടെ ജോലിയെ ആണ് ആരാധിക്കുന്നത്. ദൈവം അവരെ അനുഗ്രഹിക്കട്ടെ. പ്രതാപ് പോത്തന്‍ കുറിച്ചു.

    ലോക്ക് ഡൗണ്‍ സമയം നൃത്തച്ചുവടുകളുമായി മഞ്ജു വാര്യര്‍! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ലോക്ക് ഡൗണ്‍ സമയം നൃത്തച്ചുവടുകളുമായി മഞ്ജു വാര്യര്‍! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

    English summary
    prathap pothan congrtulates fahadh faasil and suraj venjaramood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X