ഞാനൊരു മോശം നടനായതു കൊണ്ടാവാം...! അവരെന്നെ വിളിച്ചില്ല! തുറന്നുപറഞ്ഞ് പ്രതാപ് പോത്തന്‍

By Midhun Raj

തെന്നിന്ത്യന്‍ താരങ്ങളൂടെ കൂട്ടായ്മയായ ക്ലാസ് ഓഫ് എയിറ്റീസിന്റെ കൂടിച്ചേരല്‍ നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. 80കളിലും ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളുടെ ഗെറ്റ് ടുഗെദറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി മാറിയിരുന്നു. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ വീട്ടിലായിരുന്നു എല്ലാവരും ഒത്തുച്ചേര്‍ന്നത്. ചിരഞ്ജീവിക്കൊപ്പമുളള ഒരു ചിത്രം മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

എയ്റ്റീസ് ക്ലബിന്റെ പത്താമത് കൂടിച്ചേരല്‍ കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഈ വര്‍ഷത്തെ ഗെറ്റ് ടുഗെദറില്‍ മോഹന്‍ലാലിനും ചിരഞ്ജീവിക്കും പുറമെ നാഗാര്‍ജുന, ജയറാം, പ്രഭു, റഹ്മാന്‍,ശരത്കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, പാര്‍വതി, മേനക സുരേഷ് കുമാര്‍, ജയപ്രദ, ശോഭന, ജഗപതി, ബാബു, വെങ്കിടേഷ് തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

താരങ്ങളുടെ കൂട്ടായ്മയിലേക്ക്

അതേസമയം എണ്‍പതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്ന് പറഞ്ഞ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരുന്നു.ചിലപ്പോള്‍ താനൊരു മോശം നടനും സംവിധായകനുമായതാവാം കാരണമെന്നും എയ്റ്റീസ് ക്ലബ് കുട്ടായ്മയില്‍ പങ്കാളിയാവാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും പ്രതാപ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം

അതേസമയം പ്രതാപ് പോത്തന്റെ പോസ്റ്റ് വന്നതിന് പിന്നാലെ കമന്റുമായി നടന്‍ ബാബു ആന്റണി അടക്കമുളളവര്‍ എത്തിയിരുന്നു. അധികപേരും നടനെ പിന്തുണച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി എത്തിയിരുന്നത്. ഇത്തവണ ഗെറ്റ് ടുഗെദറിന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യവും പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ പ്രകടമായിരുന്നു.

ഗെറ്റ് ടുഗെദറിന്

മമ്മൂട്ടി എന്തേ ഗെറ്റ് ടുഗെദറിന് ഇല്ലാത്തതെന്ന് ആരാധകരില്‍ അധികപേരും സോഷ്യല്‍ മീഡിയയില്‍ തിരക്കിയിരുന്നു. 2009ല്‍ സുഹാസിനി മണിരത്‌നവും ലിസിയും ചേര്‍ന്നാണ് ഇത്തരമൊരു റീ യൂണിയന്‍ ആരംഭിച്ചത്. ചെന്നെെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിച്ച് സുഹാസിനിയുടെ വീട്ടില്‍ ഒത്തുകൂടിയ യോഗത്തില്‍ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവിയെന്ന് നടി തന്നെ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അന്ന് 80കളിലെ

അന്ന് 80കളിലെ നായികമാര്‍ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പിന്നീട് വളര്‍ന്ന് എല്ലാ താരങ്ങളുടെയും കൂട്ടായ്മയായി മാറുകയായിരുന്നു. ഗെറ്റ് ടുഗെദറിന് പങ്കെടുത്ത താരങ്ങള്‍ എല്ലാം തന്നെ അവിടെ നിന്നെടുത്ത ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. കറുപ്പും ഗോള്‍ഡന്‍ കളറുമുളള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു മിക്കവരും ഒത്തുച്ചേരലിനായി എത്തിയത്. താരങ്ങളുടെ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഒന്നടങ്കം സമൂഹ മാധ്യമങ്ങളില്‍ ഏറ്റെടുത്തിരുന്നു.

More from Filmibeat

Read more about: prathap pothan mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X