സണ്ണി വെയ്‌നും പ്രതാപ് പോത്തനും അപ്പവും വീഞ്ഞും പോലെ

By Nirmal Balakrishnan

യുവതാരങ്ങള്‍ക്കൊപ്പം ഏറ്റവും നന്നായി അഭിനയിക്കുന്ന സീനിയര്‍ താരമാണ് പ്രതാപ് പോത്തന്‍. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം ഹിറ്റുകള്‍ സമ്മാനിച്ച അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത് സണ്ണി വെയ്‌നൊപ്പം. വിശ്വനാഥ് സംവിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും എന്ന ചിത്രത്തിലാണ് ഈ പുതിയ കൂട്ടുകെട്ട്. രമ്യ നമ്പീശനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫെര്‍ണാണ്ടസ് എന്ന എസ്റ്റേറ്റ് മുതലാളിയെയാണ് പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌ന്റെ കഥാപാത്രം ജൂഡ്. ഫെര്‍ണാണ്ടസിന്റെ ഭാര്യയായ മെര്‍ലിന്‍ ആയിട്ടാണ് രമ്യ വീണ്ടുമെത്തുന്നത്. തെലുങ്കു നായിക രേഷ്മ രേഖയാണ് നായിക. പ്രതാപ് പോത്തന്റെ മകള്‍ ജലാ ഫെര്‍ണാണ്ടസ് ആയിട്ടാണ് രേഷ്മ അഭിനയിക്കുന്നത്.

sunny-wayne-prathap-pothan

സംഗീത ട്രൂപ്പിലെ അംഗമാണ് ജൂഡ്. ഒരു യാത്രയ്ക്കിടെ ജൂഡ് ഫെര്‍ണാണ്ടസിനെ പരിചയപ്പെടുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ജൂഡ് പല നിര്‍ണായക സംഭവങ്ങള്‍ക്കും സാക്ഷിയാകുന്നു. അങ്ങനെയാണു കഥ വളരുന്നത്.

രമ്യാ കൃഷ്ണന്റെ തിരിച്ചുവരവാണ് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയയാക്കുന്നത്. വിവാഹ ശേഷം അവര്‍ സിനിമ വിട്ടിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു തിരിച്ചുവരവ്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് പ്രതാപ് പോത്തനൊപ്പം അവര്‍ അഭിനയിക്കുന്നത്.

സുനില്‍ സുഗത, ബാലു വര്‍ഗീസ്, ലിഷോയ്, ശ്വേത മേനോന്‍, ഗീതാ വിജയന്‍, ദേവി അജിത്ത് എന്നിവരാണു മറ്റു പ്രധാന താരങ്ങള്‍.

പൃഥ്വിരാജിനൊപ്പം അയാളും ഞാനും ഫഹദിനൊപ്പം 22 എഫ്‌കെ, കുഞ്ചാക്കോ ബോബനൊപ്പം ത്രീ ഡോട്‌സ് എന്നിവ ചെയ്ത പ്രതാപ് പോത്തന്‍ പുതിയൊരു യുവ കൂട്ടുകെട്ടിനെ കണ്ടെത്തുന്നു.

ഓട്ട് ഓഫ് സിലബസ്, ഡോക്ടര് പേഷ്യന്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിശ്വനാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അപ്പവും വീഞ്ഞും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X