»   » മമ്മൂട്ടിയോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടോ, പ്രതാപ് പോത്തന്‍ തുറന്ന് പറയുന്നു

മമ്മൂട്ടിയോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടോ, പ്രതാപ് പോത്തന്‍ തുറന്ന് പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നും വിവാദമാകാറുണ്ട്. അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പ്രതാപ് പോത്തന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. മമ്മൂട്ടി ഒരു മികച്ച നടനാണെന്നും എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ നടനല്ലെന്നുമാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്.

എന്നാല്‍ മോഹന്‍ലാലിനെ കുറിച്ച് പുകഴ്ത്തിയും പോസ്റ്റിട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമായതും മമ്മൂട്ടിയെ കുറിച്ച് എഴുതിയതിനെ കുറിച്ചും പ്രതാപ് പോത്തന്‍ തുറന്നു പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

മോശമായി ചിത്രീകരിക്കുന്നു

ആരും താന്‍ ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റുകള്‍ പൂര്‍ണമായി വായിക്കുന്നില്ല. പകുതി വായിച്ച് അതിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

മമ്മൂട്ടിയെ കുറിച്ച്

മമ്മൂട്ടിയെ കുറിച്ച് മോശമായി സംസാരിച്ചുവെന്ന് പലരും പറഞ്ഞു. ഞാന്‍ എന്തിന് മമ്മൂട്ടിയെ കുറിച്ച് മോശമായി സംസാരിക്കണം. അദ്ദേഹം സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്റെ ജൂനിയറാണ്. മാത്രമല്ല, അദ്ദേഹം എന്റെ സഹോദരന്റെ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.

സിനിമ ചെയ്യുന്നില്ല

അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച നടനാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹവുമായി ഒരു സിനിമ ചെയ്യുന്നില്ല ഞാന്‍. പ്രതാപ് പോത്തന്‍ പറയുന്നു.

എനിക്ക് പേടിയില്ല

തന്റെ മകളെ കുറിച്ച് മോശമായി പറഞ്ഞതിനെ കുറിച്ചും പ്രതാപ് പോത്തന്‍ പ്രതികരിച്ചു. സോഷ്യല്‍ മീഡിയ എന്നത് ഒരു പ്ലാറ്റ് ഫോമാണ്. നമ്മുടെ മനസില്‍ തോന്നുന്ന വികാരങ്ങള്‍ പങ്കു വയ്ക്കാന്‍ ഒരിടം. എന്നാല്‍ അവിടെ നമ്മുടെ മക്കളെ കുറിച്ച് മോശമായി പറഞ്ഞാല്‍ നാലക്ഷരമുള്ള വാക്ക് ഉപയോഗിക്കുമെന്നും പ്രതാപ് പോത്തന്‍ പറയുന്നു.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Prathap Pothen about facebook issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam