»   » തിരക്കഥ വളരെ മോശമാണെന്ന് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞു, ഒരു വര്‍ഷം നഷ്ടമായെന്ന് പ്രതാപ് പോത്തന്‍!

തിരക്കഥ വളരെ മോശമാണെന്ന് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞു, ഒരു വര്‍ഷം നഷ്ടമായെന്ന് പ്രതാപ് പോത്തന്‍!

Posted By:
Subscribe to Filmibeat Malayalam

അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കി പ്രതാപ് പോത്തന്‍ സിനിമ സംവിധാനം ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചതായാണ് ഒടുവില്‍ അറിഞ്ഞിത്. തിരക്കഥ കൊള്ളില്ല എന്ന് പറഞ്ഞാണ് പ്രതാപ് പോത്തന്‍ ചിത്രം ഉപേക്ഷിച്ചതെന്നായിരുന്നു അറിഞ്ഞത്.

എന്നാല്‍ കേട്ടത് സത്യമാണ്. അഞ്ജലി മേനോന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതിനാലാണ് പ്രതാപ് പോത്തന്‍ ചിത്രം ഉപേക്ഷിച്ചത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതാപ് പോത്തന്‍ ഇക്കാര്യത്തെ കുറിച്ച് പറയുകയുണ്ടായി. തുടര്‍ന്ന് വായിക്കൂ..

ചിത്രം വേണ്ടന്ന് വച്ചത്

തിരക്കഥ മോശമായതുകൊണ്ടാണ് ഞാന്‍ ചിത്രം വേണ്ടെന്ന് വച്ചതെന്ന് പ്രതാപ് പോത്തന്‍ പറയുന്നു. മനോരമ ഓണ്‍ ലൈന്‍ നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ദുല്‍ഖറിനോട് പറഞ്ഞു

ഈ തിരക്കഥയില്‍ കാര്യമായി ഒന്നും ഇല്ലെന്ന് ഞാന്‍ ദുല്‍ഖറിനോട് വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന്റെ ചാര്‍ലി സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ഇപ്പോഴും റെഡിയാണെന്ന് പ്രതാപ് പോത്തന്‍ പറഞ്ഞു.

അഞ്ജലി മേനോന്‍ കാരണം

അഞ്ജലി മേനോന്‍ കാരണം എനിക്ക് നഷ്ടമായത് ഒരു വര്‍ഷമാണ്. ഞാനിപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താണ്. ഇനി ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ താന്‍ പുറത്ത് പറയില്ലെന്നും പ്രതാപ് പോത്തന്‍.

പുതിയ ചിത്രവുമായി അഞ്ജലി മേനോന്‍

എന്നാല്‍ ഇതേ തിരക്കഥയില്‍ അഞ്ജലി മേനോന്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിച്ച വാര്‍ത്തകള്‍ സത്യമല്ലെന്നും താന്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണെന്നും അഞ്ജലി മേനോന്‍ അടുത്തിടെ പറഞ്ഞിരുന്നു.

ദുല്‍ഖര്‍

അതേ സമയം ദുല്‍ഖര്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്‌നറിലും ദുല്‍ഖറാണ് നായകന്‍.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Prathap Pothen about next his Dulquer project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam