പ്രതാപ് പോത്തന്‍ മറുപടി അര്‍ഹിക്കുന്നില്ല: ജയറാം
തനിക്കെതിരെ പ്രതാപ് പോത്തന്‍ നടത്തിയ ആരോപണങ്ങള്‍ മറുപടി അര്‍ഹിയ്ക്കുന്നില്ലെന്ന് ജയറാം. ഓസ്‌ട്രേലിയയില്‍ എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതാപ് പോത്തന്റെ വിമര്‍ശനത്തോട് എന്താണ് പറയുന്നത്, അതില്‍ വാസ്തവം ഉണ്ടോ എന്നായിരുന്നു ചോദ്യം. നമുക്കത് വിടാം എന്ന് പറഞ്ഞ് ജയറാം ഒഴിഞ്ഞു. അത് മറുപടി അര്‍ക്കാത്ത വിഷയമാണ്. വിവാദങ്ങള്‍ക്കൊന്നും തനിക്ക് താത്പര്യവുമില്ലെന്നും ജയറാം പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പാണ് പ്രതാപ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പേരെടുത്ത് പറയാതെ ജയറാമിനെ വിമര്‍ശിച്ചത്. ജയറാമിന് ലഭിച്ച പത്മശ്രീ പുരസ്‌കാരത്തെയും പോത്തന്‍ വിമര്‍ശിച്ചിരുന്നു. സംഭവം ചര്‍ച്ചയായതോടെ പേര് വെളിപ്പെടുത്തിക്കൊണ്ട് തന്നെ പ്രതാപ് പോത്തന്‍ രംഗത്തെത്തി. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിഡ്‌നിയിലുള്ള ഓസിന്റ്‌കെയര്‍ എന്ന ജീവകാരുണ്യ സംഘടനയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് ജയറാമും പാര്‍വ്വതിയും. ജയറാം ആദ്യമായിട്ടാണ് ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്.


Click it and Unblock the Notifications