»   » പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു

പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു

Posted By:
Subscribe to Filmibeat Malayalam
Prathap Pothan
രണ്ടാം വരവെന്ന് പറഞ്ഞാല്‍ ശരിയ്ക്കും പ്രതാപ് പോത്തന്റേതാണ്. ഒരുകാലത്ത് അഭിനയത്തിലും സംവിധാനത്തിലുമെല്ലമായി കഴിവുതെളിയിച്ച പ്രതാപ് പോത്തനെ പിന്നെയാര്‍ക്കും സിനിമായുമായി ബന്ധപ്പെട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. എത്രയെത്രയോ ചിത്രങ്ങളില്‍ ആരെയും വെല്ലുന്ന പ്രകടനം കാഴ്ചവച്ച് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച് പ്രതാപ് അപ്രത്യക്ഷനാവുകയായിരുന്നു.

പിന്നീട് ആഷിക് അബുവാണ് ഇദ്ദേഹത്തെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്നത്. 22 ഫീമെയില്‍ കോട്ടയത്തിലെ വില്ലന്‍ ടച്ചുള്ള കഥാപാത്രമായി പ്രതാപ് പോത്തന്‍ വീണ്ടും സ്വയം തെളിയിച്ചു. പിന്നീട് ഇതുവരെ അവസരങ്ങളുടെ തള്ളിച്ചയാണ് ഈ നടനുമുന്നില്‍. ഒന്നിനൊന്ന് വ്യത്യസ്തമായ റോളുകളില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന പ്രതാപ് പോത്തന്‍ രണ്ടാം വരവില്‍ വീണ്ടും ഉഷാറാവുകയാണ്. അഭിനയത്തിനൊപ്പം സംവിധാനത്തില്‍ക്കൂടി രണ്ടാംവരവിന് തയ്യാറെടുക്കുകയാണ് അദ്ദേഹം.

ഡെയ്‌സി, ഋതുഭേദം, ഒരു യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രതാപ് പോത്തന്‍ വീണ്ടും സംവിധാനത്തിലേയ്ക്ക് കടക്കുന്ന വാര്‍ത്ത എന്തായാലും മലയാള ചലച്ചിത്രപ്രേമികളെ സന്തോഷിപ്പിക്കാതിരിക്കില്ല. ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഹോം വര്‍ക്കിലാണ് താനെന്ന് പ്രതാപ് പറയുന്നു. 2014 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കഥ തയ്യാറാണെങ്കിലും മറ്റു കാര്യങ്ങളെല്ലാം ഇപ്പോഴും ആശയം മാത്രമായി നില്‍ക്കുകയാണെന്നും അതിന്മേല്‍ കൂടുതല്‍ ജോലികള്‍ ചെയ്യാനുണ്ടെന്നും പ്രതാപ് പറയുന്നു.

മലയാളത്തിലെ ന്യൂ ജനറേഷന്‍ ചിത്രമെന്ന വിശേഷണവുമായെത്തിയ 22 എഫ്‌കെയിലൂടെ തിരിച്ചുവരവ് നടത്തിയ പ്രതാപ് പോത്തന്റെ ചിത്രം ന്യൂ ജനറേഷന്‍ ചിത്രമാകുമോ അതോ ഓള്‍ഡ് ജനറേഷന്‍ ആകുമോയെന്നേ ഇനി അറിയാനുള്ളു.

English summary
Prathap Pothan decided to direct a film, and he said that the film will start by 2014
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam