For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേറി വാടാ, ബിനീഷിനെ വേദിയിലേക്ക് വിളിച്ച് കയറ്റിയ ജോജു! അന്ന് ഓഡിയോ ലോഞ്ചില്‍ നടന്നത്?

  |

  സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ബിനീഷ് ബാസ്റ്റിയന്‍. അനില്‍ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്‌നവും അതിന് പിന്നാലെയായുള്ള പ്രതികരണവുമൊക്കെയായി ഈ വിഷയം ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സിനിമാലോകത്തുനിന്നുള്ളവരും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിജയ് ചിത്രമായ തെരിയിലൂടെയാണ് ബിനീഷിന്റെ കരിയര്‍ മാറി മറിഞ്ഞത്.

  പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെയാണ് ജോഷി ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയത്. ഈ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായി ബിനീഷും എത്തിയിരുന്നു. താരങ്ങളും സംവിധായകരുമൊക്കെയായി നിരവധി പേരായിരുന്നു ലുലുമാളിലെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായി എത്തിയത്. ഈ പരിപാടിക്കിടയില്‍ ബിനീഷിനെ വേദിയിലേക്ക് ജോജു വിളിച്ച് കയറ്റിയിരുന്നു. ആ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് പ്രതാപന്‍ കെഎസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  പൊറിഞ്ചു മറിയം ജോസ്, നൂറാം ദിവസത്തിലേക്ക് എത്തി നിൽക്കുകയാണ് ,കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഈ പടത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ ലുലു മാളിൽ വച്ചാണ് നടന്നത്, വലിയ സദസ്, വലിയ ആളുകൾ, ക്ഷണിച്ചപ്പോൾ വളരെ സന്തോഷത്തോടെ ഞാനും പോയി, അവിടെ വച്ചാണ് ബിനീഷിനെ ആദ്യമായ് നേരിൽക്കാണുന്നത്, ചടങ്ങ് തുടങ്ങിക്കഴിഞ്ഞാണ് ബിനീഷ് അവിടേക്ക് വന്നത് അപ്പോൾ വേദിയിൽ ജോഷി സാർ ഉൾപ്പടെയുള്ള വലിയ ആളുകൾ ആയിരുന്നു.

  ബിനീഷ് സദസ്സിൽ ഒരു മിഡിൽ ലൈനിനലാണ് വന്നിരുന്നത്, തൊട്ടരികത്തിരുന്നവരോട് ബിനീഷിന് മാത്രം കഴിയുന്ന രീതിയിൽ നിഷ്കളങ്കമായി സന്തോഷവാനായി സംസാരിച്ച് കൊണ്ടിരുന്നു, വേദിയിൽ അത്രയും തിരക്കുകൾക്കിടയിൽ നിന്നിരുന്ന നായകൻ "ജോജു " സദസിലെ ബിനീഷിനോട് ഉറക്കെ വിളിച്ചു പറഞ്ഞു " ടാ ബിനീഷേ കേറി വാടാ " ബിനീഷ് ആ വലിയ വേദിയിലേക്ക് കയറി നിഷ്കളങ്കമായി സംസാരിച്ചു.

  ചില ആളുകൾ വലിയവരാകുന്നതും കൂടെ നിൽക്കുന്നവർക്ക് വലം കൈ കൊടുക്കുന്നതും അങ്ങിനെയാണ്, മനുഷ്യത്വം, സ്നേഹം, പ്രണയം, നിലപാട്, ഇതൊക്കെ ഉറവ പോലെയാണ്, വിഷം കലരാത്ത മുലപ്പാൽ പോലെ അത് പകരാൻ കഴിയണം, അല്ലെങ്കിൽ, ഒരാളും നമ്മളെ നശിപ്പിക്കാനോ പ്രതികാരം ചെയ്യാനോ വരില്ല, പകരം നമ്മളെ അത് തിന്ന് തീർക്കും ഒരു അടയാളവും അവശേഷിപ്പിക്കാതെ.

  അല്ലയോ പ്രിൻസിപ്പാളെ നീയൊക്കെ പഠിപ്പിച്ചാൽ എത്ര കുട്ടികൾക്ക് ഡോക്ടർ എന്ന മഹത്തായ പദം പേരിന് മുൻപിൽ വെക്കാൻ പറ്റും,, ( ആശുപത്രിയിൽ ജോലി ചെയ്യുന്ന ആളല്ല കേട്ടോ ) എന്റെ ഡോക്ടർ അനിയൻമാരെ അനിയത്തിമാരെ നിങ്ങളൊക്കെ,, എന്തിനാ പഠിക്കുന്നത്? തൊട്ടടുത്തല്ലെ വാളയാർ? കുഞ്ഞി കുഞ്ഞി സാധനങ്ങൾ ചെക്ക് പോസ്റ്റ് കടത്തിജീവിച്ചൂടെ? അവസാന ചോദ്യം യൂണിയൻ ഭരിക്കുന്ന എസ് എഫ് െഎക്കാരോട് ആണ്,, നിങ്ങളൊക്കെ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണെന്ന്, തൊട്ടടുത്തുള്ള വായനശാലയിലോ യൂണിയൻ ആപ്പീസിലൊ ചെന്ന് ചോദിക്ക്,, എന്നിട്ട് അവർ പറഞ്ഞ് തരുന്ന ഉത്തരം മനസിലായില്ല എങ്കിൽ ഇമ്പോസിഷൻ എഴുതി പഠിക്ക്, വിധിയുണ്ടെങ്കിൽ ഏതെങ്കിലുമൊരു പ്രായത്ത് / കാലത്ത് മനസിലാകും,,,,, വേറെ ഒന്നും ഒന്നും ഇതിൽ പറയാനില്ല,,

  English summary
  Prathapan Ks Facebook post viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X