ആന്റപ്പനായി റോഷൻ ആൻഡ്രൂസ്!! ഇതാ മഞ്ജുവിന്റെ വില്ലൻ, പ്രതി പൂവൻകോഴിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഹൗ ഓൾഡ് ആർ യു വിന് ശേഷം റോഷൻ ആൻഡ്രൂസ് മഞ്ജു വാര്യർ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. ചിത്രത്തിലൂടെ അഭിനയ രംഗത്ത് കടന്നു വരുകയാണ് റോഷൻ ആൻഡ്രൂസ്. ആദ്യ വരവ് തന്നെ വില്ലൻ വേഷത്തിലൂടെയാണ്. റോഷൻ ആൻഡ്രൂസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫോസ്ബുക്ക് പേജിലൂടെയാണ് ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടത്.

ചിത്രത്തിൽ ആന്റപ്പൻ എന്ന കഥാപാത്രത്തെയാണ് റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്നത്. കണ്ണാടിയുടെ കഷ്ണത്തിലൂടെ ക്രൂരമായി മഞ്ജുവിനെ നോക്കുന്നതാണ് ക്യാരക്ടർ പോസ്റ്ററിൽ. പ്രേക്ഷകർക്കിടയിൽ റോഷൻ ആൻഡ്രൂസിന്റെ കഥാപാത്രം ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്.
മാധൂരി എന്ന സെയിൽസ് ഗേളിനെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്.ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മഞ്ജുവാര്യറിനോടൊപ്പം അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. മഞ്ജുവാര്യരും അലൻസിയാരുമായിരുന്നു പാട്ടിൽ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രേക്ഷക പ്രതികരണമാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











