»   » അമ്മയെ പോലെ സുന്ദരി, സിനിമയിലേക്ക് വരുമോ... പ്രവീണയുടെ മകളെ കണ്ടിട്ടുണ്ടോ.. ഇതാ

അമ്മയെ പോലെ സുന്ദരി, സിനിമയിലേക്ക് വരുമോ... പ്രവീണയുടെ മകളെ കണ്ടിട്ടുണ്ടോ.. ഇതാ

Posted By: Rohini
Subscribe to Filmibeat Malayalam

താരപുത്രിമാരും പുത്രന്മാരുമൊക്കെ ഏതെങ്കിലുമൊരു മേഖലയിലൂടെ സിനിമയിലേക്ക് തന്നെ എത്തുകയാണ്. അവരുടെ കൂട്ടത്തിലേക്ക് നടി പ്രവീണയുടെ മകള്‍ ഗൗരിയും വരുമോ..??

സിനിമകൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടാണോ, മലയാള സിനിമയിലെ ബിസിനസുകാരികള്‍

പൊതുവെ പ്രവീണ തന്റെ മകളെ ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാറില്ലായിരുന്നു. ഇപ്പോള്‍ ആദ്യമായി മകള്‍ക്കൊപ്പം പ്രവീണ മാഗസിന്‍ കവര്‍ഷൂട്ടിനെത്തി. മകളെ കണ്ട ആരാധകരെല്ലാം പറയുന്നു, അമ്മയെ പോലെ സുന്ദരി.

വനിതയ്ക്ക് വേണ്ടി

വനിത മാഗസിന് വേണ്ടിയുള്ള കവര്‍ഷൂട്ടിനാണ് പ്രവീണ മകള്‍ ഗൗരിയ്‌ക്കൊപ്പം എത്തിയത്. കളിച്ചും ചിരിച്ചും അമ്മയും മകളും ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോ വനിത പുറത്തുവിട്ടു.

അമ്മയെ പോളെ സുന്ദരി

നീളന്‍ മുടിയും, കുസൃതി നിറഞ്ഞ ചിരിയുമായി അമ്മയെ പോലെ സുന്ദരിയാണ് പതിനഞ്ചുവയസ്സുകാരിയായ പ്രവീണയുടെ മകള്‍ എന്നാണ് വീഡിയോ കണ്ട ആരാധകരുടെ കമന്റുകള്‍.

സിനിമയിലേക്ക് വരുമോ?

ഗൗരി സിനിമയിലേക്ക് വരുമോ എന്ന ചോദ്യവും ഇപ്പോള്‍ സജീവമാകുന്നു. മകള്‍ക്ക് ചെറുതായി അഭിനയ മോഹം തുടങ്ങിയിട്ടുണ്ടെന്നും അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെങ്കില്‍ ഗൗരി ഒരു നടിയാകുമെന്നുമാണ് പ്രവീണ പറയുന്നത്.

അഭിനയിച്ചിട്ടുണ്ട്

അഞ്ചാമത്തെ വയസ്സില്‍ മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം വാങ്ങിച്ചിട്ടുണ്ട് ഗൗരി. അന്നയുടെ ലില്ലിപ്പൂക്കള്‍ എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിനായിരുന്നു അത്. പിന്നീട് അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ ഒപ്പം ഞാന്‍ പോകേണ്ടതുകൊണ്ട് കഴിഞ്ഞില്ല. മറ്റാരെയും കൂട്ടിന് വിടുന്നത് എനിക്കിഷ്ടമല്ല- പ്രവീണ പറഞ്ഞു

ഇതാണ് വീഡിയോ

ഇതാണ് പ്രവീണയുടെയും മകളുടെയും വനിത കവര്‍ഷൂട്ട് വീഡിയോ. പുതിയലക്കം വനിത ഇപ്പോള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.

English summary
Praveena and daughter cover photo shoot for Vanitha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam