കാവ്യാ മാധവനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രവീണ! വൈറലായി ചിത്രങ്ങള്‍
നായികയായും സഹനടിയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് നടി പ്രവീണ. കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും തിളങ്ങിയ പ്രവീണ മലയാളികളുടെ ഇഷ്ട താരമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. ലോക് ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്നു താരം.

തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം പ്രവീണ എത്തിയിരുന്നു. ഒപ്പം സിനിമാ ലൊക്കേഷനില്‍ നിന്ന് എടുത്ത ഓര്‍മ്മചിത്രങ്ങളും പ്രവീണ പങ്കുവെച്ചിരുന്നു. പ്രവീണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ കാവ്യ മാധവന്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം എടുത്ത ഓര്‍മ്മച്ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരാള്‍ മാത്രം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ലൊക്കേഷന്‍ ചിത്രങ്ങളാണ് പ്രവീണയുടെതായി വന്നിരിക്കുന്നത്. കാവ്യാ മാധവന് പുറമെ തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, സത്യന്‍ അന്തിക്കാട്, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ശ്രുതി തുടങ്ങിയവര്‍ക്കൊപ്പവും എടുത്ത ചിത്രങ്ങളാണ് പ്രവീണ പങ്കുവെച്ചിരിക്കുന്നത്.

Recommended Video
1997ലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരാള്‍ മാത്രം എന്ന ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിക്കൊപ്പം ശ്രീനിവാസന്‍, സുധീഷ്, ലാലു അലക്‌സ് തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. അതേസമയം വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന താരമാണ് പ്രവീണ. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം പ്രവീണ സിനിമകള്‍ ചെയ്തിരുന്നു.
20 വര്‍ഷത്തിലധികമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന താരമാണ് നടി. നിരവധി സിനിമകളിലും മെഗാസീരിയലുകളിലും തന്റെ കരിയറില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് പ്രവീണയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.തെലുങ്കില്‍ ഭീഷ്മ എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ സുമേഷ് ആന്‍ഡ് രമേഷ് ആണ് പ്രവീണയുടെതായി റീലിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭര്‍ത്താവ്. ഗൗരി എന്നാണ് പ്രവീണയുടെയും പ്രമോദിന്റെയും മകളുടെ പേര്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും പ്രവീണയുടെതായി വൈറലാകാറുണ്ട്.


Click it and Unblock the Notifications











