അഭിനയം പോര:മിലിയില്‍ കസ്തൂരിയല്ല പ്രവീണ

By Meera Balan

മിലിയില്‍ അഭിനയിക്കാനാകാതെ കസ്തൂരി പുറത്തേയ്ക്ക് പകരം പ്രവീണയെത്തും. ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ കസ്തൂരി തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത പരന്നിരുന്നു. രാജേഷ് പിള്ളയുടെ മിലി എന്ന ചിത്രത്തിലൂടെയായിരുന്നു കസ്തൂരിയുടെ മടങ്ങിവരവ്. എന്നാല്‍ മൂന്ന് ദിവസത്തെ ഷൂട്ടിംഗിന് ശേഷം കസ്തൂരി ചിത്രത്തില്‍ നിന്ന് പിന്മാറുകയും പകരം പ്രവീണയെ നിശ്ചയിക്കുകയുമായിരുന്നു.

ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരി നാന്‍സിയെയാണ് കസ്തൂരി അവതതരിപ്പിയ്‌ക്കേണ്ടിയിരുന്നത്. ക്യാരക്ടര്‍ റോളായിരുന്നു. പൊതുവെ ഗ്ളാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കസ്തൂരിയ്ക്ക് മിലിയില്‍ ലഭിച്ചത് നല്ല വേഷമായിരുന്നു. എന്നാല്‍ മലയാളമറിയാത്തതും തിരിച്ചു വരവിലെ താളപ്പിഴകളും കസ്തൂരിയ്ക്ക് തിരിച്ചടിയായി.

Kasthuri,Praveena

സിംഗിള്‍ സീനില്‍ പോലും 25 ടേക്കുകളാണ് എടുക്കേണ്ടി വന്നതെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കസ്തൂരിയും നിവിനും തമ്മിലുള്ള കോമ്പിനേഷന്‍ സീനിലും കസ്തൂരിയ്ക്ക് പിഴച്ചു. മണിയ്ക്കൂറുകളെടുത്തിട്ടും പ്രതീക്ഷയ്‌ക്കൊത്ത് അഭിനയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. എഡിറ്റിംഗിനിടെ കസ്തൂരിയുടെ അഭിനയം കഥാപാത്രത്തിന് യോജിച്ചതല്ലെന്ന് തിരിച്ചറിഞ്ഞു. അഭിനയിക്കാന്‍ വേണ്ട പിന്തുണയും ധൈര്യവും നല്‍കി കസ്തൂരിയോടൊപ്പം നിവിനും ഉണ്ടായിരുന്നു.

ഷൂട്ടിംഗിനിടെ കുഞ്ഞിനെ ശ്രദ്ധിയ്ക്കാനും മറ്റും ശ്രമിച്ചതോടെ ഇവര്‍ക്ക് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനായില്ല. തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കസ്തൂരി അറിയിച്ചു. പ്രവീണയെ വച്ച് രംഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X