»   » ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, അവള്‍ അനിയത്തിക്കുട്ടിയെപ്പോലെയാണെന്നും പ്രവീണ

ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, അവള്‍ അനിയത്തിക്കുട്ടിയെപ്പോലെയാണെന്നും പ്രവീണ

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമായിരുന്നു മാസങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍ അരങ്ങേറിയത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ക്രൂരമായ ആക്രമണത്തിനിരയായത്. ഈ സംഭവത്തെ തുടര്‍ന്നാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വ്യക്തമായത്. വനിതാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടന രൂപീകരിച്ചതും ഈ സംഭവത്തിന് ശേഷമാണ്.

ശരിക്കും കങ്കണയും ഹൃത്വികും പ്രണയത്തിലായിരുന്നോ? താരത്തിന്റെ മൗനത്തിന് പിന്നില്‍?

അലംകൃതയുടെ നായകനാവാന്‍ മത്സരിക്കുന്ന ആദമും ദാവീദും, എല്ലാം പൊളിച്ച് അവരും!

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യമുനകളും ദിലീപിന് നേരെ നീങ്ങുമ്പോഴും സഹതാരങ്ങളും താരസംഘടനയും ദിലീപിനൊപ്പമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് താരങ്ങള്‍ പ്രതികരിച്ചിരുന്നു. ദിലീപിനോടൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട പ്രവീണയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യാഗ്ലിറ്റ്‌സ് അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

ദിലീപ് ഇത്തരത്തില്‍ ചെയ്യിക്കില്ല

പള്‍സര്‍ സുനിയെക്കൊണ്ട് ഇത്തരത്തിലൊരു കൃത്യം ചെയ്യിപ്പിക്കുന്നയാളല്ല ദിലീപെന്ന് പ്രവീണ പറയുന്നു. കുറച്ച് ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിരുന്നു.

ഇങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസിക്കുന്നത്

ഇത്തരത്തിലൊരു കാര്യം ചെയ്യാനോ ചെയ്യിപ്പിക്കാനോ അദ്ദേഹം ശ്രമിക്കില്ലെന്നാണ് തന്റെ വിശ്വാസം എന്നും പ്രവീണ പറയുന്നു. കൂടെ അഭിനയിച്ചപ്പോഴൊക്കെ നല്ല പിന്തുണയായിരുന്നു അദ്ദേഹമെന്നും താരം പറയുന്നു.

വിവാഹ ശേഷമുള്ള തിരിച്ചു വരവ്

വിവാഹവും കുടുംബ ജീവിതമൊക്കെയായി തിരക്കിലായതിനാലാണ് ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, മഞ്ചാടിക്കുരു തുടങ്ങി അഞ്ജലി മേനോന്‍ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.

അനിയത്തിക്കുട്ടിയെപ്പോലെയാണ്

ആക്രമണത്തിനിരയായ താരവുമായി നല്ല കൂട്ടാണ്. ശരിക്കും അനിയത്തിക്കുട്ടിയെപ്പോലെയാണ്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും പ്രവീണ വ്യക്തമാക്കി.

നസ്രിയയും ഫഹദും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു ഫഹദും നസ്രിയയും തമ്മില്‍ പ്രണയം പൂവിട്ടത് . ഇവര്‍ ജീവിതത്തിലും ഒരുമിക്കുമെന്ന് അറിയാമായിരുന്നു. അവര്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു.

വിമാനത്തിലേക്ക് വന്നത്

പൃഥ്വിരാജ് എന്ന അഭിനേതാവിന്റെ സാന്നിധ്യമാണ് വിമാനത്തിലേക്ക് തന്നെ ആകര്‍ഷിച്ചത്. വിമാനത്തില്‍ വിളിച്ചപ്പോള്‍ കഥാപാത്രത്തെക്കുറിച്ച് ചോദിക്കുന്നതിന് മുന്‍പ് പൃഥ്വി ഉണ്ടെന്ന് അറിഞ്ഞിരുന്നു. അതോടെയാണ് ആ സിനിമ സ്വീകരിച്ചത്.

English summary
Praveena's comment on actress attack case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam