പിശാചിലെ പ്രയാഗ ഇനി ഫഹദിന്റെ നായിക
തമിഴ് ചിത്രമായ പിശാചിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച പ്രയാഗ മലയാളത്തിലെത്തുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന കാര്‍ട്ടൂണ്‍ എന്ന പുതിയ ചിത്രത്തിലൂടെയാണ് പ്രയാഗ മലയാളത്തിലെത്തുന്നത്.
നവാഗതനായ സഹീദ് അരാഫത്താണ് കാര്‍ട്ടുന്‍ സംവിധാനം ചെയ്യുന്നത്. രതീഷ് രവിയുടേതാണ് തിരക്കഥ. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

തമിഴിലെ ഫേമസ് മ്യൂസിക്ക് ഡയറക്ടര്‍ കെ, ഫഹദും ആന്‍ഡ്രിയയും താരജോഡികളായി അഭിനയിച്ച അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഒരു ബ്രില്ല്യന്റ് ടെക്‌നീഷ്യസ് ടീമും ചിത്രത്തിനു പിന്നിലുണ്ട്. നവാഗത സംവിധായകര്‍ക്കൊപ്പം പുതിയ പരീക്ഷണത്തിലാണ് ഫഹദ് ഫാസിലെന്ന് തോന്നുന്നു. ഇതിന് മുമ്പെ ഫഹദ് ഫാസില്‍ ചെയ്ത മറിയം മുക്കിലും ജെയിംസ് ആല്‍ബേര്‍ട്ടിന്റെ സംവിധായക സംരംഭമാണ്. കാര്‍ട്ടൂണിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിയ്ക്കും


Click it and Unblock the Notifications











