»   » പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്നു, തുടക്കം ജയറാമിനൊപ്പം

പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്നു, തുടക്കം ജയറാമിനൊപ്പം

By: Nimisha
Subscribe to Filmibeat Malayalam

ചെറിയ കഥാപാത്രങ്ങളിലൊതുങ്ങിപ്പോയ പ്രയാഗ മാര്‍ട്ടിന് നായികയിലേക്ക് പ്രമോഷന്‍. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സില്‍ ജയറാമിന്റെ നായികയാവുന്നത് പ്രയാഗയാണ്. മോഡലിങ് രംഗത്ത് സജീവമായ പ്രയാഗ സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍, പാവ എന്നീ ചിത്രങ്ങളില്‍ ചെറു വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. പിശാശ് എന്ന തമിഴ് ചിത്രത്തില്‍ കിടിലന്‍ പ്രകടനമാണ് പ്രയാഗയുടേത്.

കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരേ മുഖം തുടങ്ങിയ ചിത്രങ്ങള്‍ പുറത്തുവരാനുണ്ട്. മറ്റൊരു നായികയായി മംമ്താ മോഹന്‍ ദാസിനെയാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്ങിലും ഡേറ്റ് പ്രശ്‌നം കാരണം മംമ്തയ്ക്ക് ഇതില്‍ ജോയിന്‍ ചെയ്യാന്‍ പറ്റുമോയെന്നത് ഇതുവരെയും തീരുമാനമായിട്ടില്ല. മംമ്ത അഭിനയിക്കുന്നില്ലെങ്കില്‍ ഹാപ്പി വെഡ്ഡിങ് ഫെയിം അനു സിത്താരയ്ക്ക് നറുക്കു വീഴും. തുല്യ പ്രാധാന്യമുള്ള രണ്ട് നായികമാരാണ് ച്ത്രത്തില്‍.

 prayaga-martin


പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, ഗ്രിഗറി ,ജയറാം തുടങ്ങി വന്‍ താരനിരയാണ് അച്ചായന്‍സില്‍ ള്ളത്. പേര് പോലെ തന്നെ ഇത് അച്ചായന്‍മാരുടെ കഥയാണ്. യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബത്തിലെ ചില സംഭവങ്ങള്‍ നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഒരുക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് സേതുവാണ്. സച്ചി-സേതു കൂട്ടുകെട്ടിലെ സേതു ഒറ്റയ്ക്കാണ് തിരക്കഥ എഴുതിയിട്ടുള്ളത്. അഞ്ച് പേര്‍ക്കും തുല്യ റോളാണ് ചിത്രത്തില്‍. തുടക്കത്തില്‍ നായകരാകുന്ന കഥാപാത്രം പിന്നീട് വില്ലനായി മാറുന്ന തരത്തിലാണ് കഥയുടെ പോക്ക്.

രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജു കൊടിയന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. രതീഷ് വേഗയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കൊച്ചി, തേനി, കമ്പം, കുട്ടിക്കാനം, ഹൈദരാബാദിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

English summary
Prayaga Martin as heroines in Jayaram's 'Achayans'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam