twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളവും തമിഴും കടന്ന് പ്രയാഗ ഇനി കന്നഡയിൽ, നായകന്‍ ഗണേഷ് !!

    |

    ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി. ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രയാഗ ശ്രദ്ധിക്കപെട്ടു. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

    മൂന്ന് ഷാജിമാരുടെ കഥയുമായി നാദിര്‍ഷയുടെ വരവ്! മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത്മൂന്ന് ഷാജിമാരുടെ കഥയുമായി നാദിര്‍ഷയുടെ വരവ്! മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത്

    പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന്.പോക്കിരസൈമണ്‍, രാമലീല,ഒരേ മുഖം എന്നീ ചിത്രങ്ങള്‍ പ്രയാഗയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. ടു കണ്‍ട്രീസ്, ഷെര്‍ലക് ടോംസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയാണ് പ്രയാഗയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

     prayaga martin

    ഇപ്പോഴിതാ കന്നടയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് താരം. കന്നടയിലെ സൂപ്പര്‍താരം ഗണേഷ് നായകനാവുന്ന ഗീതയാണ് അരങ്ങേറ്റ ചിത്രം. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി എത്തിയ പ്രയാഗ പിന്നീട് അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല.

    ഒരു മിനിറ്റില്‍ 300 അരമണിക്കൂറില്‍ 1 ലക്ഷം പേർ!! പ്രേക്ഷകർക്കിടയിൽ തംരഗമാകുന്നു ഒടിയൻ മൊബൈൽ ആപ്പ്ഒരു മിനിറ്റില്‍ 300 അരമണിക്കൂറില്‍ 1 ലക്ഷം പേർ!! പ്രേക്ഷകർക്കിടയിൽ തംരഗമാകുന്നു ഒടിയൻ മൊബൈൽ ആപ്പ്

    സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഉള്‍ട്ടയാണ് പ്രയാഗയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന ചിത്രത്തില്‍ അനുശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീയുടെ സഹോദരിയായാണ് പ്രയാഗ ചിത്രത്തിലെത്തുന്നത്. വ്യത്യസ്തമായ ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹ്യൂമര്‍ ചിത്രത്തിന്റ രചന നിര്‍വ്വഹിക്കുന്നതും സുരേഷ് പൊതുവാള്‍ തന്നെയാണ്. വന്‍താരനിര അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് സിപ്പി ക്രീയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ സുഭാഷ് സിപ്പിയാണ്.

    English summary
    Prayaga Martin enters Kannada films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X