ഇത് അഭിമാന നിമിഷം! ആ സന്തോഷ വാർത്ത പങ്കുവെച്ച് നടി, കാണൂ
ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച താരമാണ് പ്രയാഗ മാർട്ടിൻ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുളളുവെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം പ്രായാഗ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം പ്രയാഗയെ പിന്നെ കണ്ടത് പൃഥ്വിരാജ് നായകനായ ഷാജോൺ ചിത്രമായ ബ്രദേഴ്സ് ഡേയിലാണ്.

സിനിമയെ പോലെ തന്നെ പഠനത്തിനു പ്രയാഗ തുല്യ പ്രധാന്യം നൽകിയിരുന്നു. സിനിമയിൽ തിരക്ക് കൂടുമ്പോൾ താരങ്ങൾ പഠനം ഉപേക്ഷിക്കാറുണ്ട്. പലരും നല്ല ജോലി പോലും ഉപേക്ഷിച്ചാണ് സിനിമയിൽ എത്തുന്നത്. ഇതിൽ നിന്നുമെല്ലാം വ്യത്യസ്തമാണ് പ്രയാഗ. സിനിമ തിരക്കുകൾക്കിടയിലും താരം തന്റെ ബിരുദ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. അഭിമാന നിമിഷത്തിൽ അച്ഛനും അമ്മയോടൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നാണ് ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് കമ്മ്യൂണിക്കേഷനിൽ താരം ബിരുദം പൂർത്തിയാക്കിയത്. മാർട്ടിൻ പീറ്ററിന്റേയും ജിജി മാർട്ടിൻ പീറ്ററിന്റേയുഏക മകളാണ് താരം. സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടൽ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട് താരത്തിന് ബ്രേക്ക് നൽകിയത് ഒരു ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രമായിരുന്നു.


Click it and Unblock the Notifications