ട്രോളന്മാരില്‍ നിന്നും പിആര്‍ വര്‍ക്കില്ലാതെ പ്രശസ്തി കിട്ടുന്നു നന്ദി പറഞ്ഞ് പ്രയാഗ മാര്‍ട്ടിന്‍!
മലയാളത്തിലെ യുവനടിയാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രയാഗ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചു.

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങി നിരവധി സിനിമകള്‍ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോളുകള്‍ താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് പ്രായഗ തുറന്ന് പറഞ്ഞിരിക്കുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രോളന്മാരെ കുറിച്ച് നടി പറഞ്ഞത്.

പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെയാണെന്നാണ് പ്രയാഗയുടെ അഭിപ്രായം. അതുകൊണ്ട് അവരോട് നന്ദിയുണ്ട്. ഒരു താരത്തിന് അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വലിയ കഷ്ടപാടാണ്. എന്നാല്‍ ഈസിയായി ട്രോളുകള്‍ നമ്മളെ ചിരിപ്പിക്കുന്നവയാണ്. അതിര് വിടാതെയാണെങ്കില്‍ ട്രോളുകള്‍ കൊണ്ട് കുഴപ്പമൊന്നുമില്ലെന്നും നടി പറയുന്നു. ഇനിയും പേരിടാത്ത കുഞ്ചാക്കോ ബോബന്റെ സിനിമയിലാണ് പ്രയാഗ അഭിനയിക്കു


Click it and Unblock the Notifications