എന്തുകൊണ്ട് ഒരു മലയാള ചിത്രം വരുന്നില്ല! സിനിമയിൽ നിന്ന് വിട്ട് നിന്നതിനെ കുറിച്ച് പ്രയാഗ

പൊടി മീശ മുളയ്ക്കണം പ്രായം എന്ന തുടങ്ങുന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട ആ പെൺകുട്ടിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല . ഒരു മുറയിവൽ വന്ന് പാർത്തായ എന്ന സിനിമയിലൂടൊണ് വെള്ളിത്തിരയിൽ എത്തിയ പ്രയാഗയ്ക്ക് ഒരു ബ്രേക്ക് നൽകിയത് പാവയിലെ ഈ ഒറ്റ ഗാനമായിരുന്നു. പിന്നീട് മലയാളത്തിലെ യുവതാരങ്ങൾക്കൊപ്പം തിളങ്ങാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ചിത്രങ്ങളിലും സ്ഥാനം ഉറപ്പിക്കാൻ പ്രയാഗയ്ക്ക് കഴിഞ്ഞിരുന്നു. 2018 ൽ പുറത്തിറങ്ങിയ ഒരു ബോംബ് കഥയ്ക്ക് ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് പ്രയാഗ ബ്രദേഴ്സ് ഡേയിലൂടെ തിരിച്ച് മോളിവുഡിൽ എത്തുന്നത്. ഇത്രയും നാൾ എവിടെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം.ജമേഷ് കോട്ടക്കലിനൊപ്പം ജമേഷ് ഷോയില്‍ പങ്കെടുക്കവെയാണ് പ്രയാഗ ഇക്കാര്യം പറഞ്ഞത്

  പ്രയാഗ എവിടെയായിരുന്നു

തമിഴ് ചിത്രമായ പിശാച് കഴിഞ്ഞ് അതിൽ നിന്ന് പുറത്തു വരാൻ 8 മാസം എടുത്തു. അക്കാലത്ത് മറ്റ് പ്രൊജക്ടുകൾ ഏറ്റെടുത്തിരുന്നില്ല.തമിഴിൽ തുടക്കം കുറിയ്ക്കാൻ സാധിച്ചത് വളരെ സന്തോഷമായ കാര്യമാണ്. എന്നാൽ എന്തുകൊണ്ട് തന്നെ തേടി മലയാള ചിത്രങ്ങൾ എത്തുന്നില്ല എന്നൊരു തോന്നൽ തനിയ്ക്കുണ്ടായിരുന്നു. എന്നാൽ ആ സമയത്തായിരുന്നു പൊടിമീശ മുളയ്ക്കണ കാലം എന്ന പാട്ട് ഹിറ്റായത്. അതോടു കൂടി തന്നെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. കട്ടപ്പനയിലെ ഋത്വിക് റോഷൻ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു.

 എല്ലാ ഭാഷകളിലും

ഫുക്രി, ഓരേ മുഖം, രാമലീല, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങളിലൂടെ പുതുമുഖ നടി എന്നൊരു ഇമേജ് കിട്ടി. ഇപ്പോൾ ഒരു വർഷത്തിലേളെയായി സിനിമകളൊന്നും കമിറ്റ് ചെയ്തിട്ടില്ല. ഫഠനവുമായി മുന്നോട്ട് പോകുകയാണ്. പഠനം പൂർത്തിയാക്കുക എന്നതാണ് ഒറ്റ ലക്ഷ്യം. ഇപ്പോൾ എല്ലാ ഭാഷകളിലും അഭിനയിക്കാൻ തയ്യാറാണെന്നും പ്രയാഗ പറഞ്ഞു.

 അമ്മയിലെ  പുരുഷാധിപത്യം

‌ചലച്ചിത്ര സംഘടനയായ അമ്മയിൽ പുരുഷാധിപത്യം ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പ്രയാഗ പറഞ്ഞു.അമ്മയുടെ മൂന്ന് മീറ്റിങ്ങുകളിലും അബുദാബിയിൽ നടന്ന സ്റ്റേജ് ഷോയിലും പങ്കെടുത്തിരുന്നു. എന്ത് പ്രശ്നം വന്നാലും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആളുകളാണ് സംഘടനയിൽ ഉള്ളത്. അമ്മയിൽ അംഗമായിരിക്കുന്നതിൽ താൻ ഏറെ സന്തോഷവതിയാണെന്നും പ്രയാഗ പറഞ്ഞു.

സിനിമയിലെ പുരുഷാധിപത്യം

സിനിമയിലെ പുരുഷാധിപത്യ പ്രവണതയെ കുറിച്ചുള്ള ചർച്ചയിലൊന്നും പ്രയാഗയെ കണ്ടിട്ടില്ലെന്നുളള ചോദ്യത്തിന് താൻ പഠന തിരക്കുകളിൽ ആയിരുന്നു എന്നായിരുന്നു താരത്തിന്റ മറുപടി. അതിനാൽ അത്തരം ചർച്ചകളിലൊന്നും എത്തിപ്പെടാൻ സാധിച്ചിരുന്നില്ല.. പഠനം പൂര്‍ത്തിയാക്കുന്ന തിരക്കില്‍ സിനിമയ്ക്കകത്തെ വിപ്ലവങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല. അത്തരം വിഷയങ്ങളില്‍ ഇനി ഇപ്പോള്‍ ഞാന്‍ ഇടപെടേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല.അങ്ങനെ ശബ്ദമുയര്‍ത്തണമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും- പ്രയാഗ അഭിമുഖത്തിൽ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X