»   » എന്തൊരഴക്.. ഹ എന്തൊരു ഭംഗി.. എന്തൊരഴകാണീ പ്രയാഗ മാര്‍ട്ടിന്... കണ്ടു നോക്കൂ..

എന്തൊരഴക്.. ഹ എന്തൊരു ഭംഗി.. എന്തൊരഴകാണീ പ്രയാഗ മാര്‍ട്ടിന്... കണ്ടു നോക്കൂ..

Posted By: Rohini
Subscribe to Filmibeat Malayalam

വനിത മാഗസിന് വേണ്ടി പ്രയാഗ മാര്‍ട്ടിന്‍ നടത്തിയ ഫോട്ടോ ഷൂട്ട് വീഡിയോ കണ്ടാല്‍ ആരോടും അറിയാതെ പാടിപ്പോകും, 'എന്തൊരഴക്.. ഹാ എന്തൊരു ഭംഗി.. എന്തൊരഴകാണീ പ്രയാഗാ മാര്‍ട്ടിന്..' എന്ന്.. ചന്ദ്രികയ്ക്ക് വേണ്ടിയാണ് കവര്‍ഷൂട്ട് നടത്തിയത്.

വനിതയുടെ യൂട്യൂബ് വെബ്‌സൈറ്റില്‍ വന്ന കവര്‍ഷൂട്ട് വീഡിയോ ഇതിനോടകം എട്ടായിരത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു. പ്രയാഗയെ കാണാന്‍ കരീന കപൂറിനെ പോലെ ഉണ്ട് എന്ന് അഭിപ്രായം പറഞ്ഞ ഒരു ആരാധകനുമുണ്ട്.

prayaga-martin

സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് പ്രയാഗ ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഉസ്താദ് ഹോട്ടലില്‍ നിത്യ മേനോന്റെ സഹോദരിയായും അഭിനയിച്ചു. തുടര്‍ന്ന് പിസാസ് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചതിലൂടെയാണ് പ്രയാഗ ശ്രദ്ധിക്കപ്പെട്ടത്.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന മലയാള സിനിമയിലൂടെ തിരിച്ചെത്തിയ പ്രയാഗ പിന്നീട് മലയാളത്തില്‍ മിന്നിക്കയറുകയായിരുന്നു. പാ.വ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായി.

വിശ്വാസ പൂര്‍വ്വം മന്‍സൂറാണ് പ്രയാഗയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ദിലീപിനൊപ്പം അഭിനയിച്ച രാമലീല റിലീസിന് തയ്യാറെടുക്കുകയാണ്. പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയായി അഭിനയിക്കുകയാണ് താരമിപ്പോള്‍

English summary
Prayaga Martin Vanitha Cover Shoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam