ഫേഷ്യല്‍ കളര്‍ കൂടി, മേക്കപ്പ് മാനെ തല്ലാനൊരുങ്ങി നായിക, ഷൂട്ടിങ്ങ് സെറ്റ് ഒന്നടങ്കം നിശ്ചലമായി

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ഷൂട്ടിങ്ങ് സെറ്റില്‍ അരങ്ങേറിയത്. ഫേഷ്യലിന് കളര്‍ കൂടിയതാണ് സംഭവത്തിന് കാരണമായത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

By Nihara

സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രയാഗ മാര്‍ട്ടിന്‍ സിനിമയിലേക്കെത്തിയത്. അഞ്ജലി മേനോന്റെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഈ അഭിനേത്രിയെ എല്ലാവരും തിരിച്ചറിഞ്ഞത്. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍, സിദ്ദിഖിന്റെ ഫുക്രി തുടങ്ങിയ സിനിമയിലം പ്രയാഗ മാര്‍ട്ടിന്‍ അഭിനയിച്ചിരുന്നു.

നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പ്രയാഗ. ഷൂട്ടിങ്ങ് സെറ്റില്‍ വെച്ച് മേക്കപ്പ് മാനെ തല്ലാന്‍ നോക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേഷ്യല്‍ ചെയ്തപ്പോള്‍ കളര്‍ കൂടിപ്പോയതിനെക്കുറിച്ച് സംവിധായകന്‍ ചോദിക്കുന്നതിനിടയിലാണ് നടി മേക്കപ്പ് മാനെതിരെ തിരിഞ്ഞത്. സംഭവം വന്‍ വിവാദമായെന്നാ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

കുറയ്ക്കാന്‍ നിര്‍ദേശിച്ചു

ഫേഷ്യലിന് കളര്‍ കൂടിപ്പോയി

ഫേഷ്യല്‍ ചെയ്തതില്‍ കളര്‍ കൂടിപ്പോയെന്നും കുറയ്ക്കണമെന്നും നിര്‍ദേശിച്ചത് ചിത്രത്തിന്റെ സംവിധായകനാണ്. എന്നാല്‍ കളര്‍ കുറച്ചാല്‍ സ്‌ക്രീനിലും തന്റെ മുഖത്തെ കളര്‍ കുറയുമോയെന്ന ആശങ്കയിലായിരുന്നു നടിയും അമ്മയും.

സെറ്റ് ഒന്നടങ്കം നിശ്ചലമായി

പരസ്യമായി മേക്കപ്പ്മാനെതിരെ പ്രതികരിച്ചു

കളര്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടയിലാണ് നടി പരസ്യമായി മേക്കപ്പ് മാനെ തെറി വിളിച്ചത്. കൈ വെയ്ക്കാനും ശ്രമിച്ചിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

പിന്നീട് മാപ്പു പറഞ്ഞു

വിരല്‍ ചൂണ്ടി സംസാരിക്കരുത്

തനിക്കെതിരെ വിരല്‍ ചൂണ്ടി സംസാരിച്ച നായികയ്‌ക്കെതിരായി മേക്കപ്പ് മാനും പ്രതികരിച്ചു. ഷൂട്ടിങ്ങ് സെറ്റിനെ ഒന്നടങ്കം നിശ്ചലമാക്കിയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. പിന്നീട് മേക്കപ്പ് മാന്‍ താരത്തോട് മാപ്പു പറഞ്ഞ് സംഭവം ഒതുക്കിത്തീര്‍ക്കുകയും ചെയ്തുവെന്നാണ് പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു

ചിത്രത്തിന്റെ കലാസംവിധായകനാണ് വിഷയം പുറം ലോകത്തെ അറിയിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. നടിയുടെ ധാര്‍ഷ്ട്യമായാണ് ഈ സംഭവത്തെ വിലയിരുത്തിയിട്ടുള്ളത്.

ന്യൂജനറേഷന്‍ താരങ്ങള്‍ക്കെതിരെ

പുതുതലമുറയ്ക്ക് ബഹുമാനമില്ലെന്ന്

സീനിയര്‍ താരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ന്യൂജനറേഷന്‍ സിനിമാ താരങ്ങള്‍ക്ക് ബഹുമാനം കുറവാണെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനം സൂചിപ്പിക്കുന്നത്. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരോടും വളരെയധികം വിനയത്തോടെയാണ് സീനിയര്‍ താരങ്ങള്‍ പെരുമാറുന്നതെന്ന് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X