മുന്‍വിധിയോടെ സിനിമകളെ സമീപിക്കുന്ന പ്രവണത ശരിയല്ല! തുറന്നുപറച്ചിലുമായി ജയറാം!
കുടുംബ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ജയറാം. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് താരം മുന്‍പേ തെളിയിച്ചിരുന്നു. വ്യത്യസ്തമായ സിനിമകളുമായാണ് ഓരോ തവണയും താരം എത്താറുള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ് താരം. അന്യഭാഷാ താരങ്ങളുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. തെലുങ്ക് ചിത്രത്തിനായി നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ താന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കിയിരുന്നു.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമന് വ്യത്യസ്തമാര്‍ന്ന പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സിനിമയെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചും താരം എത്തിയിരുന്നു. സിനിമ കാണാതെ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്ന് താരം പറയുന്നു. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സംവിധായകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പട്ടാഭിരാമന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇവരെത്തിയത്. തന്റെ സിനിമകളെ ഇപ്പോഴും മുന്‍നിധിയോടെ കാണുന്നവരുണ്ട്. അത്തരക്കാര്‍ പരത്തുന്ന തെറ്റിദ്ധാരണ ചിത്രത്തെ പ്രതികൂലമായി ബാധിക്കാറുമുണ്ട്. എന്നാല്‍ ചിലരൊക്കെ പിന്നീട് തെറ്റ് തിരുത്താറുണ്ട്. ഭക്ഷ്യമേഖലയിലെ ചൂഷണം പ്രമേയമാക്കിയൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.


Click it and Unblock the Notifications