താന്‍ പറഞ്ഞ മീ ടു പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചു! പ്രമുഖ മാധ്യമത്തിനെതിരെ തുറന്നടിച്ച് പ്രീതി സിന്‌റ
ബോളിവുഡില്‍ മീ ടു വെളിപ്പെടുത്തലുകള്‍ കത്തിനില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. പ്രമുഖരായ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയുളള ഗുരുതര ആരോപണങ്ങള്‍ നേരത്തെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെ ആയിരുന്നു ബോളിവുഡില്‍ മീ ടു ഒന്നുകൂടി സജീവമായിരുന്നത്. തനുശ്രീ ദത്തയ്ക്കു പിന്നാലെ തെന്നിന്ത്യയിലെയും ബോളിവുഡിലെയും നിരവധി നടിമാര്‍ തുറന്നുപറച്ചിലുമായി എത്തിയിരുന്നു.
അടുത്തിടെ നടി പ്രീതി സിന്റയും മീ ടു വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രീതി സിന്റ മീ ടു ക്യംപെയ്‌നെക്കുറിച്ച് സംസാരിച്ചത്. നടി നടത്തിയ പരമാര്‍ശം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി പ്രീതി തുടര്‍ന്ന് രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ വളച്ചൊടിച്ചാണ് കൊടുത്തതെന്നാണ് നടി പറയുന്നത്

പ്രീതി സിന്റയുടെ പരാമര്‍ശം
അഭിമുഖത്തില്‍ എന്തെങ്കിലും മീ ടൂ അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പ്രീതി സിന്റെ പ്രതികരിച്ചിരുന്നത്. തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും,പക്ഷേ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. കാരണം കുറഞ്ഞപക്ഷം പറയാന്‍ ഒരു ഉത്തരമെങ്കിലും ഉണ്ടായിരുന്നേന എന്ന് പ്രീതി പറഞ്ഞതായാണ് മാധ്യമങ്ങളില്‍ വന്നത്. കൂടാതെ നിങ്ങള്‍ മറ്റുളളവരോട് പെരുമാറുന്നതു പോലെയായിരിക്കും അവര്‍ തിരിച്ചു പെരുമാറുകയെന്നും പ്രീതി പറഞ്ഞിരുന്നു. നവംബര്‍ 16നായിരുന്നു ബോളിവുഡ് ഹംഗാമിയില്‍ പ്രീതിയുടെ അഭിമുഖം വന്നത്.

വളച്ചൊടിച്ചു
പറഞ്ഞ കാര്യങ്ങള്‍ വിവാദമായതോടെ ആയിരുന്നു സംഭവത്തില്‍ വിശദീകരണവുമായി നടി എത്തിയിരുന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ച് കൊടുത്തതില്‍ വളരെ ദുഖമുണ്ടെന്നാണ് പ്രീതി സിന്റെ പറഞ്ഞത്. അഭിമുഖത്തിനായി എത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും താന്‍ കുറച്ചുകൂടി മാന്യത പ്രതീക്ഷിക്കുന്നുവെന്നും നടി പറഞ്ഞു. ആ ദിവസം 25 അഭിമുഖങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇവര്‍ മാത്രമാണ് താന്‍ പറഞ്ഞത് എഡിറ്റ് ചെയ്തതെന്നും പ്രീതി പറഞ്ഞു.

നടി പറഞ്ഞത്
അതേസമയം അഭിമുഖത്തില്‍ പ്രീതി പറഞ്ഞ കാര്യങ്ങള്‍ തീര്‍ത്തും ഖേദകരമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നത്. നടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഉയര്‍ന്നിരുന്നു. പ്രീതി മീ ടു മൂവ്‌മെന്റിനെ പരിഹസിക്കുകയാണെന്നും ആക്രമണത്തെ അതിജീവിച്ചവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നു.
പ്രീതി സിന്റയുടെ ട്വീറ്റ്
പ്രീതി സിന്റയുടെ ട്വീറ്റ്


Click it and Unblock the Notifications











