നടന്‍ പ്രേംകുമാറിന്റെ പിതാവ് ജെയിംസ് സാമുവേല്‍ അന്തരിച്ചു! പിതാവിന്റെ ആഗ്രഹം നിറവേറ്റാനൊരുങ്ങി താരം
നടന്‍ പ്രേംകുമാറിന്റെ പിതാവ് ജെയിംസ് സാമുവേല്‍ അന്തരിച്ചു. മിഷന്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം. മതപരമായ ചടങ്ങുകള്‍ ഇല്ലാതെ മരണാനന്തര ചടങ്ങുകള്‍ നടത്തണമെന്ന് താരപിതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ കഴക്കൂട്ടത്തുള്ള വീട്ടില്‍ വെച്ച് സംസ്‌കാരം നടക്കും. സംവിധായകന്‍ കണ്ണന്‍ താമരക്കുളമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് അറിയിച്ചിരിക്കുന്നത്.

സംവിധായകന്റെ വാക്കുകളിങ്ങനെ...
ചലച്ചിത്ര താരം പ്രേംകുമാര്‍ - ന്റെ അച്ഛന്‍ ( ജെയിംസ് സാമുവേല്‍ - 85 ) ഇന്ന് രാവിലെ മിഷന്‍ ഹോസ്പിറ്റലില്‍ വച്ചു നിര്യാതനായി. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന ജെയിംസ് സാമുവേലിന്റെ (പ്രേംകുമാറിന്റെ പിതാവ്) ആഗ്രഹപ്രകാരം കഴക്കൂട്ടത്തെ വസതിയില്‍ രാത്രി എട്ടു മണിക്ക് ശവദാഹം നടക്കും. ജൂബിലി ആശുപത്രിയിലുള്ള മൃതദേഹം വൈകുന്നേരം 6 മണിക്ക് കഴക്കൂട്ടത്തെ ത്തിക്കും. പിതാവിന്റെ ആഗ്രഹപ്രകാരം റീത്തുകളും മറ്റും ഒഴിവാക്കണമെന്ന് പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു.
താരപിതാവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേം കുമാര്‍ ആദ്യകാലത്ത് ജനപ്രിയനകുന്നത്. തൊണ്ണൂറുകളില്‍ സജീവ സാന്നിധ്യമായിരുന്ന താരം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ പതിനെട്ടോളം സിനിമകളില്‍ നായകനായിരുന്നു. സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും സജീവമായി ഈ വര്‍ഷം അഭിനയിക്കാന്‍ എത്തിയിരുന്നു.


Click it and Unblock the Notifications











