»   » ഒരു വര്‍ഷം 15 മെഗാഹിറ്റില്‍ അഭിനയിച്ചിട്ടും പ്രതിഫലം കൂട്ടാത്ത സൂപ്പര്‍താരം!

ഒരു വര്‍ഷം 15 മെഗാഹിറ്റില്‍ അഭിനയിച്ചിട്ടും പ്രതിഫലം കൂട്ടാത്ത സൂപ്പര്‍താരം!

Posted By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഭാഗ്യ വര്‍ഷമാണ് 2016. ഒപ്പം, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളുടെ വമ്പന്‍ വിജയം. മലയാള സിനിമയുടെ ചരിത്രമായി മാറിയ പുലിമുരുകന്‍ 130 കോടി വരെ ബോക്‌സോഫീസില്‍ നേടി. ഈ വിജയത്തിന് ശേഷം മോഹന്‍ലാല്‍ തന്റെ പ്രതിഫല തുക ഉയര്‍ത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.

വന്‍ ബോക്‌സോഫീസ് കളക്ഷനുണ്ടാക്കിയ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ തന്റെ പ്രതിഫല തുക ഉയര്‍ത്താന്‍ തീരുമാനിക്കുന്നത്. എന്നാല്‍ മലയാള സിനിമ ഒരു വര്‍ഷം 15 മെഗാ ഹിറ്റുകളുടെ ഭാഗമായിട്ടും പ്രതിഫല തുക ഉയര്‍ത്താത്ത സൂപ്പര്‍താരമുണ്ട്. ആരായിരിക്കും അത്? തുടര്‍ന്ന് വായിക്കൂ...

മറ്റാരുമല്ല

ആ സൂപ്പര്‍താരം മറ്റാരുമല്ല. മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറാണ്. 1952ല്‍ മരുമകള്‍ എന്ന സിനിമയിലൂടെയാണ് പ്രേം നസീര്‍ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

അറുന്നൂറിലേറെ ചിത്രങ്ങള്‍

അറുന്നൂറിലേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച പ്രേം നസീര്‍ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുങ്ക് ചിത്രങ്ങളിലും രണ്ട് കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ നായക വേഷം ചെയ്ത നടന്‍ എന്ന വിശേഷണവും പ്രേം നസീറിനുണ്ട്.

ചരിത്ര വിജയം

1977ല്‍ ആയിരുന്നു പ്രേംനസീര്‍ അഭിനയിച്ച പതിനഞ്ചോളം ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകളായത്. പ്രേം നസീറിന്റെ ഡേറ്റിനായി ഓടി നടന്നിരുന്ന വര്‍ഷം. പക്ഷേ രൂപ പോലും പ്രതിഫലം കൂട്ടാന്‍ പ്രേം നസീര്‍ തയ്യാറായില്ല.

സിനിമ പരാജയപ്പെട്ടാല്‍

ഒരു സിനിമ പരാജയപ്പെട്ടാല്‍ ആ ചിത്രത്തിന്റെ നിര്‍മാതാവിനെ കരകയറ്റാനുള്ള മാര്‍ഗം അദ്ദേഹം കണ്ടെത്തുമായിരുന്നുവത്രേ.

English summary
Prem Nazir 15 Super Hit films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam