»   » മലയാളത്തിന്റെ നിത്യഹരിതനായകന്‍

മലയാളത്തിന്റെ നിത്യഹരിതനായകന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/prem-nazir-ever-green-malayalam-hero-2-aid0166.html">Next »</a></li></ul>
Prem Nazir
മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരേയൊരു നിത്യഹരിത നായകനെയുള്ളു. ബ്‌ളാക്ക് ആന്റ് വൈറ്റ് സിനിമകളിലൂടെ വളര്‍ന്ന് വര്‍ണ്ണ സിനിമകളുടെ അലങ്കാരമായിമാറി പ്രേക്ഷകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ചിറയിന്‍ കീഴ്കാരന്‍ അബ്ദുള്‍ ഖാദര്‍ എന്ന പ്രേംനസീര്‍.

മുപ്പത്തേഴുവര്‍ഷം സിനിമയില്‍ തിളങ്ങിനിന്ന പ്രേംനസീറാണ് മലയാള സിനിമയിലെ ആദ്യത്തെ താരം.ആകാശത്തിലെ നക്ഷത്രത്തെപോലെ മലയാളക്കരയിലെ ജനങ്ങള്‍ വിസ്മയത്തോടെ നോക്കിക്കണ്ട താരകം. സിനിമയില്‍ അത്യപൂര്‍വ്വമായ് കണ്ടുവരുന്ന അന്തസ്സും ആഭിജാത്യവും നിറഞ്ഞ മനുഷ്യത്വത്തിന്റെ മാതൃകയായ ആള്‍രൂപം.

മലയാളത്തില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരുപാട് റെക്കോര്‍ഡുകളുടെ സൂക്ഷിപ്പുകാരന്‍. എഴുന്നൂറോളം സിനിമകളില്‍ 610ലും നായകവേഷം, ഷീലയുമൊത്ത് 107 ചിത്രങ്ങള്‍, 85 നായികമാര്‍ക്കൊപ്പം അഭിനയിച്ചു. 1979ല്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച 39 ചിത്രങ്ങള്‍, ആര്‍ക്കും കയ്യെത്തി പിടിക്കാനാവാത്ത ഉയരത്തില്‍ ഇന്നും ജ്വലിച്ചുനില്ക്കുന്ന ഈ താരത്തിനെ ഗൗരവമേറിയ അംഗീകാരങ്ങളൊന്നും ലഭിച്ചില്ലെന്നത് മലയാളി മറക്കാന്‍ ശീലിച്ച സത്യമാണ്.

ഒരു നടന്‍ എന്ന നിലയില്‍ തന്നെ തേടിയെത്തിയ വേഷങ്ങളുടെ ആഴവും മിടിപ്പും നോക്കാതെ സ്‌നേഹപൂര്‍ണ്ണമായ സഹകരണത്തോടെ മൂന്നുപതിറ്റാണ്ടിലേറെ തിരക്കുകളില്‍ മുങ്ങിപോയ പ്രേംനസീറിനെ മലയാളസിനിമ കമ്പോളം ഉപയോഗപ്പെടുത്തുകയായിരുന്നു.

അടുത്തപേജില്‍
മനുഷ്യ സ്‌നേഹിയായ നടന്‍

<ul id="pagination-digg"><li class="next"><a href="/news/prem-nazir-ever-green-malayalam-hero-2-aid0166.html">Next »</a></li></ul>

English summary
Abdul Khader better known by his stage name Prem Nazir was an Indian film actor. He is considered one of the all time super stars in Malayalam cinema. He is referred to as the Nithya Haritha Nayakan (Ever Green Hero) of Malayalam cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X