മനുഷ്യ സ്‌നേഹിയായ നടന്‍

ആര്‍ക്കും കയറിച്ചെന്ന് തന്റെ പ്രശ്‌നങ്ങള്‍ പറയാന്‍ പാകത്തില്‍ തന്നിലേക്കുള്ള വാതില്‍ തുറന്നിട്ട പ്രേംനസീര്‍, അവാര്‍ഡുകള്‍ക്കപ്പുറത്തേക്ക് ഒരുകാലഘട്ടത്തിന്റെ സിനിമ തന്നെയായ്
മാറുകയായിരുന്നു.1926ല്‍ ഷാഹുല്‍ഹമീദ്, അസുമബീവി ദമ്പതികളുടെ മകനായ് പിറന്ന അബ്ദുള്‍ഖാദറിന് കുഞ്ഞിലേ തന്നെ അമ്മയെ നഷ്ടമായി.
കഠിനകുളം എല്‍.പി സ്‌കൂള്‍, ശ്രീ ചിത്തിരവിലാസം സ്‌ക്കൂള്‍, ആലപ്പുഴ എസ്.ഡി കോളേജ്, സെന്റ്‌ബെര്‍ഗ്ഗ്മാന്‍സ് കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ അബ്ദുള്‍ഖാദറിനെ ബാല്യത്തിലെ നാടകം കീഴടക്കിയിരുന്നു.
രാജാംഗുലീയം എന്ന നാടകത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രമായാണ് സ്‌ക്കൂള്‍ പഠനകാലത്ത് ആദ്യമായ് രംഗത്ത് വരുന്നത്. കോളേജില്‍ വെച്ച് മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കിനെ അവതരിപ്പിച്ചു. നാടകത്തിലെ താല്പര്യമാണ് ആദ്യസിനിമയായ മരുമകളിലേക്ക് നയിച്ചത്.
1952ല്‍ പോള്‍ കല്ലുങ്ങല്‍ നിര്‍മ്മിച്ച് എസ്.കെ ചാരി സംവിധാനംചെയ്ത മരുമകളിലൂടെ അബ്ദുള്‍ ഖാദര്‍ സിനിമയില്‍ തുടക്കമിട്ടു.കെ ആന്റ് കെ കമ്പയിന്‍സ് നിര്‍മ്മിച്ച തെലുങ്ക് സംവിധായകന്‍ മോഹന്‍ റാവുവിന്റെ വിശപ്പിന്റെ വിളിയാണ് പ്രേംനസീര്‍ എന്ന നടന്റെ വരവറിയിച്ചത്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അബ്ദുള്‍ ഖാദറിനെ പ്രേംനസീറാക്കുന്നതും ഈ ചിത്രത്തിന്റെഅണിയറയിലാണ്.
അടുത്ത രണ്ടു പതിറ്റാണ്ട് അക്ഷരാര്‍ത്ഥത്തില്‍ പ്രേംനസീര്‍ പ്രേക്ഷകമനസ്സുകളില്‍ നിറഞ്ഞോടുകയായിരുന്നു. തിളക്കമാര്‍ന്ന അഭിനയതിരക്കിലും നായകത്വമില്ലാത്ത സിനിമകളിലും യാതൊരു മടിയുമില്ലാതെ പ്രേംനസീര്‍ തന്റെ കഥാപാത്രങ്ങളുടെ കൂടെ നിന്നു.
അടുത്തപേജില്‍


Click it and Unblock the Notifications