പിടിവാശിയില്ലാത്ത സൂപ്പര്‍താരം

സ്ത്രീഹൃദയങ്ങള്‍ കവര്‍ന്ന റൊമാന്റിക് നായകന്‍, അനീതിക്കെതിരെ പടപൊരുതുന്ന ചെറുപ്പക്കാരന്‍, വടക്കന്‍പാട്ടുകളിലെ വീരയോദ്ധാക്കള്‍,ഭക്ത സിനിമകളില്‍ കൃഷ്ണനായും, രാമനായും, അയ്യപ്പനായും ....ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വേഷങ്ങളിലൂടെ മലയാളസിനിമയുടെ നട്ടെല്ലിന് കരുത്തുപകര്‍ന്ന പ്രേംനസീറിന്റെ എക്കാലത്തും ഓര്‍മ്മിക്കേണ്ട ചില ചിത്രങ്ങളുണ്ട്.
ഇരുട്ടിന്റെ ആത്മാവ്(വേലായുധന്‍), കള്ളിച്ചെല്ലമ്മ, മുറപ്പെണ്ണ്, അനുഭവങ്ങള്‍ പാളിച്ചകള്‍,പടയോട്ടം, വിടപറയും മുമ്പേ, ധ്വനി ഇങ്ങനെ പോകും ആ പട്ടിക. വിടപറയും മുമ്പേയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കറിന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. 1985ല്‍ രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു.
1983ല്‍ നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറിചെയര്‍മാനായ് പ്രവര്‍ത്തിക്കുകയുമുണ്ടായി.സംഗീതത്തെ ഏറെ
ഇഷ്ടപ്പെട്ടിരുന്ന പ്രേംനസീര്‍ കര്‍ണ്ണാടക സംഗീതം പഠിച്ചിരുന്നു നന്നായിപാടുകയും ചെയ്യുമായിരുന്നു. ഇന്നും നമ്മള്‍ നെഞ്ചേറ്റുന്ന നൊസ്‌റാള്‍ജിക് പാട്ടുകള്‍ വയലാര്‍, ദേവരാജന്‍, യേശുദാസ് ടീമില്‍ പിറന്നതില്‍ മുക്കാല്‍ പങ്കും നമ്മള്‍ കേട്ട് സ്‌നേഹിച്ചത് പ്രേംനസീറിന്റെ ചുണ്ടില്‍ നിന്നാണ്.
യേശുദാസിന്റെ ശബ്ദം പ്രേംനസീറിന്റെ ചുണ്ടുകളില്‍ നിന്ന് പുറപ്പെടുമ്പോള്‍ അത് നസീര്‍ പാടുക തന്നെയാണെന്ന് വിശ്വസിച്ചിരുന്നു. ഷീല-നസീര്‍ ജോടികള്‍ തന്നെയാണ് ഇനി എത്രകാലംമലയാളസിനിമ മുമ്പോട്ടുപോയാലും തകര്‍ക്കാന്‍പറ്റാത്ത താരജോഡികള്‍,
വിജയത്തിന്റെ രസതന്ത്രം പയറ്റിത്തെളിഞ്ഞവര്‍.
ഷീലക്കുപുറമേ ജയഭാരതിയും ശാരദയുമാണ് പ്രേംനസീറുമായ് കൂടുതല്‍ സിനിമകളില്‍ ഒന്നിച്ചത്.പ്രേംനസീര്‍, ഷീല, അടൂര്‍ഭാസി, ശ്രീലത, കെ.പി.ഉമ്മര്‍ പഴയസിനിമയിലെ അവശ്യം വേണ്ട നടനവൈഭവമാണിത്. പ്രേംനസീര്‍ എന്ന നടനുകിട്ടിയ ഏറ്റവും വലിയ ബഹുമതി ക്‌ളീന്‍ ഇമേജ് തന്നെയായിരുന്നു.
അടുത്തപേജില്‍


Click it and Unblock the Notifications